India - 2025

മോൺ. ഇമ്മാനുവൽ ലോപ്പസിന്റെ ദൈവദാസ പ്രഖ്യാപനത്തിന് വരാപ്പുഴ അതിരൂപത ഒരുങ്ങി

പ്രവാചകശബ്ദം 13-07-2023 - Thursday

കൊച്ചി: മോൺ. ഇമ്മാനുവൽ ലോപ്പസിന്റെ ദൈവദാസ പ്രഖ്യാപന ചടങ്ങുകൾക്ക് വരാപ്പുഴ അതിരൂപതയും മാതൃ ഇടവകയായ ചാത്യാത്ത് മൗണ്ട് കാർമൽ പള്ളിയും ഒരുങ്ങി. 19ന് വൈകുന്നേരം അഞ്ചിന് ചാത്യാത്ത് പള്ളിയിൽ പ്രഖ്യാപന ശുശ്രൂഷകൾ നടന്നു. വരാപ്പുഴ അതിരൂപതയുടെ മുൻ വികാരി ജനറാളും ജീവകാരുണ്യ പ്രവർത്തകനുമായി രുന്ന മോൺ. ഇമ്മാനുവൽ ലോപ്പസിന്റെ നാമകരണ നടപടികളുടെ പ്രഥമഘട്ടമാണു ദൈവദാസ പ്രഖ്യാപനം.

ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിലുള്ള പൊന്തിഫിക്കൽ ദിവ്യബലിമധ്യേയാണു ദൈവദാസ പ്രഖ്യാപനം. കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല വചനപ്രഘോഷണം നടത്തും. തുടർന്ന് ദൈവദാസന്റെ കബറിടത്തിൽ പുഷ്പാർച്ചന, നാമകരണ പ്രാർത്ഥന എന്നിവ നടക്കും. എറണാകുളം ജനറൽ ആശുപത്രിയിലെ ചാപ്ലയിനായി ദീർഘകാലം സേവനം ചെയ്ത മോൺ. ഇമ്മാനുവൽ ലോപ്പസ് ഇവിടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അതിരൂപതയിലെ ആദ്യത്തെ മതബോധന ഡയറക്ടറായിരുന്നു. എഴുത്തുകാരൻ, ആത്മീയ പിതാവ്, ആംഗ്ലോ ഇന്ത്യൻ സമുദായത്തിന്റെ ശ്രേഷ്ഠ ഗുരു എന്നീ നിലകളിലും മോൺ. ലോപ്പസ് അറിയപ്പെട്ടു.


Related Articles »