News - 2024

യുക്രൈന്‍ റഷ്യ സന്ദര്‍ശനത്തിന് ശേഷം സമാധാന ദൂതുമായി പേപ്പല്‍ പ്രതിനിധി അമേരിക്കയില്‍

പ്രവാചകശബ്ദം 18-07-2023 - Tuesday

വാഷിംഗ്ടണ്‍ ഡി‌സി: യുക്രൈന്‍ - റഷ്യ യുദ്ധം പര്യവസാനമില്ലാത്ത പശ്ചാത്തലത്തില്‍ സമാധാന ദൗത്യവുമായി വിഷയം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ശ്രദ്ധയില്‍പ്പെടുത്താന്‍ പേപ്പല്‍ പ്രതിനിധി അമേരിക്കയില്‍. പാപ്പയുടെ പ്രത്യേക പ്രതിനിധിയായ കർദ്ദിനാൾ മാറ്റിയോ സൂപ്പി മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് വാഷിംഗ്ടണില്‍ എത്തിചേര്‍ന്നിരിക്കുന്നത്. ബൊളോഗ്ന അതിരൂപതാ മെത്രാനും ഇറ്റാലിയൻ മെത്രാൻ സമിതി അദ്ധ്യക്ഷനുമായ അദ്ദേഹത്തോടൊപ്പം വത്തിക്കാൻ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനുമുണ്ട്. 19 വരെയായിരിക്കും സന്ദർശനം.

ജൂൺ ആദ്യ വാരത്തിലാണ് ഫ്രാൻസിസ് പാപ്പ കർദ്ദിനാൾ സൂപ്പിയെ യുക്രൈന്‍ റഷ്യ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കുന്നത്. നേരത്തെ റഷ്യന്‍, യുക്രൈന്‍ ഭരണതലങ്ങളിലെ പ്രതിനിധികളുമായും കർദ്ദിനാൾ മാറ്റിയോ സൂപ്പി കൂടിക്കാഴ്ച നടത്തിയിരിന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയില്‍ ദൗത്യവുമായി എത്തിചേര്‍ന്നിരിക്കുന്നത്. കീവിലെയും മോസ്കോയിലേയും സന്ദർശനത്തിനു ശേഷം കർദ്ദിനാൾ പാപ്പയുമായുള്ള കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ധരിപ്പിച്ചിരിന്നു.

യുദ്ധത്തിൽ തകർന്ന യുക്രൈനിൽ സംവാദത്തിന്റെ പാതകൾ തുറക്കുന്നതിനും സമാധാനം തേടുന്നതിനുമുള്ള ദൗത്യം അദ്ദേഹം ഏറ്റെടുക്കുകയായിരിന്നു. നിലവിലെ ദാരുണമായ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശയങ്ങളും, കാഴ്ചപ്പാടുകളും പങ്കുവയ്ക്കാനും ദുർബലരായ ആളുകളുടെ, പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുള്ള മാനുഷിക സംരംഭങ്ങളെ പിന്തുണയ്ക്കാനുമാണ് കർദ്ദിനാൾ സൂപ്പിയുടെ ഈ യാത്രയെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഇന്നലെ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

Tag: Cardinal Zuppi to meet with President Biden to discuss Ukraine malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »