India - 2024

കുഞ്ഞേട്ടൻ അനുസ്മരണ സമ്മേളനവും പുരസ്കാര വിതരണവും ഇന്ന്

പ്രവാചകശബ്ദം 12-08-2023 - Saturday

കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മിഷൻ ലീഗ് സ്ഥാപക നേതാവ് പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേൽ (കുഞ്ഞേട്ടൻ) അനുസ്മരണ സമ്മേളനവും പുരസ്കാര വിതരണവും ഇന്ന് പാലാ രൂപതയിലെ ചെമ്മലമറ്റം ശാഖയിൽ നടക്കും. ഉദ്ഘാടനവും പുരസ്കാര വിതരണവും സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ നിർവഹിക്കും. തലശേരി അതിരൂപതാംഗമായ ഏലിക്കുട്ടി എടാട്ടിനാണ് ഇത്തവണത്തെ കുഞ്ഞേട്ടൻ പുരസ്കാരം.രാവിലെ ഒമ്പതിന് വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിക്കും.

തുടർന്ന് കബറിടത്തിങ്കൽ പ്രാർത്ഥന, പൊതുസമ്മേളനം, സംസ്ഥാന കൗൺസിൽ, സ്കോളർഷിപ്പ് വിതരണം എന്നിവ നടത്തും. സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാൻ, സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ തകിടിയേൽ, പാലാ രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പഴയപറമ്പിൽ, ഫാ. ജോസ് പ്രകാശ് മന്നൂരെട്ടോന്നിൽ, തോമസ് അടുപ്പുകല്ലുങ്കൽ, ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും.


Related Articles »