India - 2024

സിനഡ് എടുത്ത തീരുമാനങ്ങൾ മാതൃകാപരം: കത്തോലിക്ക കോൺഗ്രസ്

26-08-2023 - Saturday

കൊച്ചി: സീറോ മലബാർ സഭയിലെ കുർബാന അർപ്പണ വിഷയത്തിൽ അനുരഞ്ജനത്തിനും ക്രൈസ്തവികതയ്ക്കും മുൻതൂക്കം നൽകി സിനഡ് എടുത്ത തീരുമാനങ്ങൾ മാതൃകാപരമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. കത്തോലിക്ക കോൺഗ്രസ് നേതൃയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് സമുദായ അംഗങ്ങൾ വലിയ ജീവിത പ്രതിസന്ധികളിലൂടെയാണ് കട ന്നുപോകുന്നത്. കാർഷിക, വ്യവസായ മേഖലകൾ എല്ലാം നഷ്ടത്തിലാണ്. മറ്റു രാജ്യങ്ങളിലേക്ക് യുവജനങ്ങൾ അനിയന്ത്രിതമായി കുടിയേറുന്നു. അവർ തന്നെ ഒട്ടനവധി പ്രതിസന്ധികൾ നേരിടുന്നു.

ന്യൂനപക്ഷ പീഡനങ്ങൾ ഉൾ പ്പെടെ ഭാരതത്തിലെയും കേരളത്തിലെയും ക്രൈസ്തവ സമൂഹം നിരവധി വെല്ലുവിളികൾ നേരിടുന്നു. ഈ അവസരത്തിൽ സഭയും സമുദായവും ഒറ്റക്കെട്ടായി അതിജീവനത്തിനാ യി കർമപദ്ധതികൾ രൂപീകരിക്കണം. അതിന് സഭ ശാന്തമായി ഒരുമയോടെ മുന്നോട്ടു പോകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സീറോ മലബാർ സഭാ സിനഡ് എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും കത്തോലിക്കാ കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. യോഗത്തിൽ ഫാ. ഫിലിപ്പ് കവിയിൽ, രാജീവ് കൊച്ചുപറമ്പിൽ, ഡോ. ജോബി കാക്കശേരി, ഗ്ലോബൽ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.


Related Articles »