India - 2024

വൈവിധ്യങ്ങൾ നിറഞ്ഞ ലോകത്തിൽ ക്രിസ്തു സ്നേഹം എല്ലാവരെയും ഐക്യത്തിലേക്കു നയിക്കുന്നു: കർദ്ദിനാൾ ക്ലീമിസ് ബാവ

പ്രവാചകശബ്ദം 01-09-2023 - Friday

തിരുവല്ല: വൈവിധ്യങ്ങൾ നിറഞ്ഞ ലോകത്തിൽ ക്രിസ്തുസ്നേഹം എല്ലാവരെയും ഐക്യത്തിലേക്കു നയിക്കുമെന്നു കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ഐക്യത്തിനും മതാന്തര സംവാദ ത്തിനുമായുള്ള കമ്മീഷനുകളുടെ സംയുക്ത സെമിനാർ തിരുവല്ല ശാന്തിനിലയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ ലോകത്തിൽ ആരും മാറ്റിനിർത്തപ്പെടേണ്ടവരല്ല. എല്ലാവരെയും ഉൾക്കൊള്ളുകയാണ് വേണ്ടതെന്ന് ബാവ ചൂണ്ടിക്കാട്ടി. സഭയിൽ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും തങ്ങളുടേതായ അഭിപ്രായങ്ങളുണ്ടാകാം. അഭിപ്രായങ്ങ ൾ കേൾക്കുകയും അതു ചർച്ച ചെയ്യപ്പെടുകയും വേണം.

ഓരോ വിഷയത്തിലും വേണ്ടത്ര പഠനം നടത്തി തീരുമാനങ്ങൾ കൈക്കൊള്ള ണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, എല്ലാ അഭിപ്രായങ്ങളും അം ഗീകരിക്കപ്പെടണമെന്നില്ല. ഇക്കാര്യത്തിൽ സഭാധികാരികൾ പഠിച്ച് കൈക്കൊള്ളുന്ന തീരുമാനങ്ങൾ അംഗീകരിക്കാൻ തയാറാകുകയാണ് വേണ്ടതെന്നും കർദ്ദിനാൾ പറഞ്ഞു. സിനഡൽ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തി യോസ് അധ്യക്ഷത വഹിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. ജോർജ് തേക്കടയിൽ, ബത്തേരി രൂപത സിനഡൽ കമ്മീഷൻ ഡയറക്ടർ ഫാ. ഗീവർഗീസ് മഠത്തിൽ, ഫാ. തോമസ് പ്രശോഭ് ഒഐസി എന്നിവർ പ്രസംഗിച്ചു.

ബഥനി സന്യാസ സമൂഹത്തിന്റെ സുപ്പിരീയർ ജനറാൾ റവ.ഡോ. മത്തായി കടവിൽ ഒഐസി വിഷയാവതരണം നടത്തി. മലങ്കര കാത്തലിക് അസോസിയേഷൻ സഭാതല പ്രസിഡന്റ് അഡ്വ. ഏബ്രഹാം പട്യാനി മോഡറേറ്ററായിരുന്നു. വിവിധ ഭദ്രാസനങ്ങളിൽനിന്നും സന്യാസ സമൂഹങ്ങളില്‍ നിന്നുമുള്ള ആയിരത്തിയഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുത്തു.


Related Articles »