India - 2025
ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം: കത്തോലിക്ക കോൺഗ്രസ്
പ്രവാചകശബ്ദം 20-09-2023 - Wednesday
കോട്ടയം: ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കുവാന്‍ സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. കേരളത്തിലെ വിവിധ രൂപതകളിൽനിന്നായി ഏകദേശം അഞ്ചു ലക്ഷത്തിനു മുകളിൽ നിവേദനങ്ങളും നിർദേശങ്ങളും അടങ്ങിയ ഹർജികൾ ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനു മുമ്പാകെ നൽകിയിരുന്നു. കഴിഞ്ഞ മേയ് 17ന് കമ്മീഷൻ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചുവെങ്കിലും തുടർനടപടികൾ ഒന്നും സർക്കാരിന്റെയോ ബന്ധപ്പെട്ട കമ്മീഷന്റെ ഭാഗത്തു നിന്നോ പൊതുസമൂഹത്തിനു ലഭ്യമായിട്ടില്ലായെന്നു കത്തോലിക്ക കോൺഗ്രസ് ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ അടിയന്തര പ്രാധാന്യം നൽകി കമ്മീഷന്റെ ശുപാർശകൾ പ്രസിദ്ധീകരിക്കണം. ചർച്ചകൾക്കുശേഷം ക്രൈസ്തവ സമൂഹത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ട കമ്മീഷൻ റിപ്പോർട്ട് ശുപാർശകൾ നടപ്പിലാക്കാൻ സർക്കാർ അടിയന്തര പ്രാധാന്യം നൽകണമെന്നും അതിരൂപത സമിതി ആവശ്യപ്പെട്ടു.
അതിരൂപത പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാലാ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, ട്രഷറർ ബാബു വള്ളപ്പുര, ഗ്ലോബൽ ഭാരവാഹികളായ രാജേഷ് ജോൺ, വർഗീസ് ആന്റണി, അതിരൂപത ഭാരവാഹികളായ ലിസി ജോസ്, സി.ടി. തോമസ്, ഷെയിൻ ജോസഫ്, ജോർജുകുട്ടി മുക്കത്ത്, ടോമിച്ച ൻ മേത്തശേരി, മിനി ജയിംസ്, ജോയ് പാറപ്പുറം, ജേക്കബ് നിക്കോളാസ്, ഷി ജി ജോൺസൺ, ബിനു ഡൊമിനിക്, ജോസ് ജയിംസ്, സെബാസ്റ്റ്യൻ പുല്ലാട്ടു കാല, റോണി വലിയപറമ്പിൽ, ജിനോ ജോസഫ് എന്നിവർ പ്രസംഗിച്ചു.