India - 2024

പൂർണ മനുഷ്യനാകാൻ ക്രിസ്തുവിനെ അറിയണം: മാർ തോമസ് തറയിൽ

പ്രവാചകശബ്ദം 25-09-2023 - Monday

ചങ്ങനാശേരി: ക്രിസ്തുവിനെ അറിഞ്ഞാൽ മാത്രമേ മനുഷ്യൻ പൂർണ സ്വാത ന്ത്യത്തിൽ എത്തുകയുള്ളൂവെന്നും മിഷൻലീഗ് പ്രവർത്തകർ ലോകമെങ്ങും ക്രിസ്തുവിനു സാക്ഷികളായി പ്രവർത്തിക്കണമെന്നും അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ. എസ്ബി കോളജ് കാവുകാട്ടു ഹാളിൽ സംഘടിപ്പിച്ച ചെറുപുഷ്പ മിഷൻലീഗ് അതിരൂപത കൗൺസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ മൂല്യങ്ങൾ ആർജിച്ചെങ്കിലേ മനുഷ്യന്റെ മനുഷ്യത്വം മനസിലാക്കാൻ കഴിയുകയുള്ളൂവെന്നും മാർ തറയിൽ കൂട്ടിച്ചേർത്തു.അതിരൂപത പ്രസിഡന്റ് ഡിജോ സേവ്യർ അധ്യക്ഷത വഹിച്ചു. ചെറുപുഷ്പ മിഷൻലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ 25-ാം ചരമ വാർഷിക അനുസ്മരണവും നടത്തി.

അതിരൂപത ഡയറക്ടർ റവ.ഡോ. ആൻഡ്രൂസ് പാണംപറമ്പിൽ, അസിസ്റ്റന്റ് ഡ യറക്ടർ ഫാ. ജോസഫ് ഈറ്റോലിൽ, ഓർഗനൈസിംഗ് പ്രസിഡന്റ് റോജി ജോസഫ്, സെക്രട്ടറി അമൽ വർഗീസ്, അഹറോൻ ജോസഫ് അനിൽ, അക്സാ റോയി, കൺവീനർ എ.ടി. ആകാശ്, ട്രീസ ജോസഫ് എന്നിവർ പ്രസംഗിച്ചു. ഷാജി ചൂരപ്പുഴ ക്ലാസ് നയിച്ചു. രൂപതയിലെ എല്ലാ ശാഖകളിൽനിന്നുമുള്ള ഭാ രവാഹികൾ സമ്മേളനത്തിൽ പങ്കെടുത്തു. ചെറുപുഷ്പ മിഷൻ ലീഗ് സം സ്ഥാന രക്ഷാധികാരിയായി നിയമിക്കപ്പെട്ട മാർ തോമസ് തറയിലിനെ അതി രൂപത ഡയറക്ടർ റവ.ഡോ. ആൻഡ്രൂസ് പാണംപറമ്പിൽ പൊന്നാട അണിയി


Related Articles »