News

മരിയ ഭക്തിയും തിരുസഭയും: ഓണ്‍ലൈന്‍ ക്ലാസ് മറ്റന്നാള്‍ ശനിയാഴ്ച

പ്രവാചകശബ്ദം 19-10-2023 - Thursday

പരിശുദ്ധ മറിയത്തിന് തിരുസഭ പ്രത്യേക ബഹുമാനം കൊടുക്കുന്നുണ്ടോ? ദൈവമാതാവിനോടുള്ള മാധ്യസ്ഥത്തെ എതിര്‍ക്കുന്ന പ്രൊട്ടസ്റ്റന്‍റ് സമൂഹത്തിനുള്ള മറുപടിയെന്താണ്? മരിയഭക്തിയുടെ മറവില്‍ കെണിയുമായി നില്‍ക്കുന്ന സെക്റ്റുകളെ എങ്ങനെ തിരിച്ചറിയാം? രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ ദൈവമാതാവിനെ കുറിച്ച് എന്താണ് പഠിപ്പിക്കുന്നത്? തുടങ്ങീ നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി 'പ്രവാചകശബ്ദം' ഒരുക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് മറ്റന്നാള്‍ ശനിയാഴ്ച (ഒക്ടോബര്‍ 21, 2023) നടക്കും.

കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 59ാമത്തെ ക്ലാസിലാണ് ദൈവമാതാവിനെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക. ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. ഒരു മണിക്കൂര്‍ നീളുന്ന ക്ലാസില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.25നു ജപമാല ആരംഭിക്കും. തുടര്‍ന്നു 6 മണി മുതല്‍ ക്ലാസ് നടക്കും.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »