News - 2024

കാമറൂണില്‍ കത്തോലിക്ക മിഷ്ണറി കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 11-11-2023 - Saturday

ബമെൻഡ: ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ കത്തോലിക്ക മിഷ്ണറി കൊല്ലപ്പെട്ടു. ബമെൻഡയിലെ എൻഡമുക്കോംഗ് ജില്ലയിലെ 'കാത്തലിക് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ' ക്ലിനിക്കിന്റെ തലവനായ ബ്രദര്‍ സിപ്രിയൻ എൻഗെയാണ് കൊല്ലപ്പെട്ടത്. സൺസ് ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ അംഗമായ അദ്ദേഹം നിര്‍ധനര്‍ക്ക് ഇടയില്‍ സേവനം ചെയ്തും ക്രിസ്തുവിനെ പകര്‍ന്നും ശുശ്രൂഷ തുടരുകയായിരിന്നു. ആശുപത്രിയിലേക്ക് പോകും വഴിയാണ് ആക്രമണം ഉണ്ടായത്.

കാമറൂണിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശത്തിന്റെ തലസ്ഥാനമാണ് ബമെൻഡ. രാജ്യത്തെ ഇംഗ്ലീഷ് സംസാരിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇത്. പ്രധാനമായും ഫ്രഞ്ച് സംസാരിക്കുന്ന മറ്റ് രാജ്യങ്ങളിൽ നിന്ന് വേർപെടുത്താൻ 2016 മുതൽ പ്രദേശം യുദ്ധത്തിലാണ്. ഇംഗ്ലീഷ് സംസാരിക്കുന്ന വടക്ക് പടിഞ്ഞാറും തെക്ക് പടിഞ്ഞാറുമുള്ള ആയുധധാരികൾ സർക്കാർ സേനയ്ക്കെതിരെ നടത്തുന്ന പോരാട്ടമാണ് കൊടിയ ആക്രമണങ്ങളിലേക്ക് നയിക്കുന്നത്.

അമ്മമാരുടെയും ശിശുക്കളുടെയും പരിചരണത്തിൽ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന ആശുപത്രിയിലായിരിന്നു ബ്രദര്‍ സിപ്രിയൻ സേവനം ചെയ്തിരുന്നത്. കാമറൂണിലെ എഗ്‌ബെക്കാവിൽ അടുത്തിടെ നടന്ന കൂട്ടക്കൊലയ്ക്ക് പിന്നാലെയാണ് ഈ ആക്രമണം. കുറഞ്ഞത് 20 പേരുടെ മരണത്തിനിടയാക്കിയ തോക്കുധാരികളുടെ ആക്രമണത്തില്‍ മാംഫെ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് അലോഷ്യസ് ഫോണ്ടോംഗ് അബംഗലോ ദുഃഖം പ്രകടിപ്പിച്ചു. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും അക്രമികൾ വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്.

Tag: Brother Cyprian Ngeh, Cameroon missionary killed , malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 903