News

ജെറുസലേമില്‍ കത്തോലിക്ക വിശ്വാസികള്‍ പ്രാർത്ഥനയ്ക്കായി ഒരുമിച്ചുകൂടി

പ്രവാചകശബ്ദം 10-11-2023 - Friday

ജെറുസലേം: ഗാസയിലും വിശുദ്ധ നാട്ടിലും സമാധാനം പുലരാന്‍ ജെറുസലേമിലെ കത്തോലിക്ക വിശ്വാസികള്‍ പ്രാർത്ഥനയ്ക്കായി ഒത്തുകൂടി. ഇന്നലെ നവംബർ 9 വ്യാഴാഴ്ച ജെറുസലേമിൽ സ്ഥിതി ചെയ്യുന്ന കസ്റ്റഡി ഓഫ് ഹോളി ലാൻഡ് ടെറ സാൻക്റ്റ ഹൈസ്‌കൂളില്‍ നടത്തിയ പ്രാര്‍ത്ഥനയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. അറബ് കാത്തലിക് സ്‌കൗട്ട് ഗ്രൂപ്പും സബീൽ എക്യുമെനിക്കൽ സെന്ററും ജറുസലേമിലെ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും സംയുക്തമായാണ് പ്രാര്‍ത്ഥനായജ്ഞം സംഘടിപ്പിച്ചത്. ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥന.

സ്ത്രീകളും പുരുഷന്മാരും കുട്ടികളും പ്രായമായവരും കൂടാതെ ജറുസലേമിലെ വിവിധ ക്രിസ്ത്യൻ പള്ളികളിൽ നിന്നുള്ള പ്രതിനിധികളും ഒരുമിച്ച് പ്രാർത്ഥിക്കാന്‍ ഒരു കുടുംബമായി സ്കൂൾ അങ്കണത്തിൽ ഒത്തുകൂടിയിരിന്നു. ഹോളി ലാൻഡ് വികാരിയും ടെറ സാൻക്റ്റ സ്‌കൂൾ ഡയറക്ടറുമായ ഫാ. ഇബ്രാഹിം ഫാൽത്താസ് പ്രാർത്ഥന നയിച്ചു. ആരാധനാക്രമ പ്രാർത്ഥനകള്‍, സുവിശേഷ വായന, ഗാനാലാപനം, പ്രദിക്ഷണം തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമായി നടന്നു.

അപകടമനുഭവിക്കുന്നവരുടെ എണ്ണം എത്രയെന്നു കണക്കാക്കുന്നുവോ അത്രയധികം നമ്മുടെ ഹൃദയം ഭാരപ്പെടുകയാണെന്നും വഴക്കുകൾക്ക് നമ്മളില്‍ ഇടമില്ലായെന്നും നമ്മൾ ഐക്യപ്പെടണമെന്നും നമ്മെ ഒന്നിപ്പിക്കുന്നത് യേശുവാണെന്നും കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല പറഞ്ഞു. ഗാസയിലെ നമ്മുടെ സമൂഹം ഭയാനകമായ സാഹചര്യം അനുഭവിക്കുകയാണ്. അവർക്ക് വീടുകൾ നഷ്ടപ്പെട്ടു; അവർക്ക് ഒന്നും ഇല്ല. അവർക്ക് വെള്ളമുണ്ടോ, എന്തെങ്കിലും കഴിക്കാനുണ്ടോ? ബോംബുകൾ വീഴുമോ ? ഒന്നും അവര്‍ക്ക് അറിയില്ലായെന്ന് കർദ്ദിനാൾ പങ്കുവെച്ചു.

എല്ലാ ദിവസവും അവർക്ക് ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തേക്ക് വേണമെങ്കില്‍ പോകാൻ തീരുമാനിക്കാം, പക്ഷേ അവരുടെ ഉത്തരം എപ്പോഴും ഒന്നുതന്നെയാണ്: ''ഞങ്ങൾ താമസിക്കുന്നു, കാരണം ഞങ്ങൾ ദൈവപരിപാലനയിൽ വിശ്വസിക്കുന്നു, ദൈവം ഞങ്ങളെ സഹായിക്കും''- കർദ്ദിനാൾ പിയർബാറ്റിസ്റ്റ കൂട്ടിച്ചേര്‍ത്തു. മെഴുകുതിരികൾ തെളിച്ചു കുരിശുമുടിക്കു പിന്നിൽ നടത്തിയ ചെറിയ പ്രദിക്ഷണത്തോടെയാണ് പ്രാർത്ഥന സമാപിച്ചത്.

Tag: Catholics gather in Jerusalem for a prayer vigil for peace, Cardinal Pierbattista Pizzaballa, Latin patriarch of Jerusalem, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 903