India - 2025

മാന്നാനം ബൈബിൾ കൺവെൻഷൻ ഇന്ന് ആരംഭിക്കും

പ്രവാചകശബ്ദം 15-11-2023 - Wednesday

മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ പ്രശസ്ത വചനപ്രഘോഷകൻ ഫാ. ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേകം ബൈബിൾ കൺവെൻഷൻ ഇന്ന് ആരംഭിച്ച് ഞായറാഴ്ച സമാപിക്കും. ഇന്നു വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയെത്തുടർന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം 4.00ന് ആരംഭിക്കുന്ന കൺവെൻഷൻ പരിപാടികൾ രാത്രി 9.00ന് സമാപിക്കും.

കൺവെൻഷൻ ദിവസങ്ങളിൽ മാന്നാനത്തു നിന്ന് അതിരമ്പുഴ - ഏറ്റുമാനൂർ, മെഡിക്കൽ കോളജ് - കോട്ടയം, കുടമാളൂർ - കോട്ടയം, കൈപ്പുഴ - നീണ്ടൂർ - കല്ലറ, വില്ലൂന്നി - കരിപൂത്തട്ട്, അമ്മഞ്ചേരി - കാരിത്താസ് റൂട്ടുകളിൽ പ്രത്യേക ബസ് സർവീസ് ക്രമീകരിച്ചിട്ടുണ്ട്. കൺവെൻഷന് ഒരുക്കമായി ആശ്രമ ദേവാലയത്തിൽ തിങ്കളാഴ്ച ആരംഭിച്ച അഖണ്ഡ ബൈബിൾ പാരായണം ഇന്നലെ സമാപിച്ചു. ഫാത്തിമമാതാ കപ്പേളയിൽ നിന്നു നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ജപമാല പ്രദക്ഷിണത്തോടെയായിരുന്നു സമാപനം.


Related Articles »