India - 2024

ഡോ. ഗീവർഗീസ് കുറ്റിയില്‍ ബഥനി സന്യാസി സമൂഹത്തിന്റെ സുപ്പീരിയർ ജനറല്‍

പ്രവാചകശബ്ദം 14-12-2023 - Thursday

കോട്ടയം: ബഥനി സന്യാസി സമൂഹത്തിൻ്റെ സുപ്പീരിയർ ജനറലായി ഡോ. ഗീവർഗീസ് കുറ്റിയിലിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ആ പദവി വഹിച്ചിരുന്ന ഡോ. മത്തായി കടവിലിനെ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പൂനെ-കട്‌കി ഭദ്രാസനത്തിന്റെ അധ്യക്ഷനായി നിയമിച്ചതിനെത്തുടർന്നാണ് ഇത്.

ബഥനി നവജീവൻ പ്രോവിൻസ് അംഗമായ ഫാ. ഗീവർഗീസ് കുറ്റിയിൽ കാനൻ നിയമത്തിൽ ബിരുദാനന്തര ബിരുദവും ഡോക്‌ടറേറ്റും നേടിയിട്ടുണ്ട്. ബഥനി നവജീവൻ പ്രോവിൻസിൻ്റെ സുപ്പീരിയറായും, പൂനെ ബഥനി വേദവിജ്ഞാനപീഠം ഡയറക്‌ടറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ബഥനി ആശ്രമത്തിന്റെ ഒന്നാം കൗൺസിലറായി ശുശ്രൂഷ ചെയ്‌തു വരുന്നതിനിടെയാണ് പുതിയ നിയമനം.


Related Articles »