India - 2024

ബഥനി ആശ്രമത്തിന്റെ എക്സലന്‍സി അവാര്‍ഡ് സിസ്റ്റര്‍ സൂസന്

സ്വന്തം ലേഖകന്‍ 25-07-2017 - Tuesday

പ​​ത്ത​​നം​​തി​​ട്ട: ബ​​ഥ​​നി സ്ഥാ​​പ​​ക​​ൻ അ​​ല​​ക്സി​​യോ​​സ് മാ​​ർ തേ​​വോ​​ദോ​​സി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​ടെ നാ​​മ​​ധേ​​യ​​ത്തി​​ൽ റാ​​ന്നി - പെ​​രു​​നാ​​ട് ബ​​ഥ​​നി ആ​​ശ്ര​​മം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന എ​​ക്സ​​ല​​ൻ​​സി അവാര്‍ഡ് തി​​രു​​വ​​ന​​ന്ത​​പു​​രം ഹോ​​ളി ക്രോ​​സ് കോ​​ൺ​​വെ​​ന്‍റ് അംഗമായ സി​​സ്റ്റ​​ർ സൂ​​സ​​ൻ എ​​സ്ഡി​​സിയ്ക്ക്. സാ​​മൂ​​ഹി​​ക വൈ​​ദ്യ​​സേ​​വ​​ന​രം​​ഗ​​ത്തു ന​​ൽ​​കി വ​​രു​​ന്ന മി​​ക​​ച്ച സേ​​വ​​നത്തെ കണക്കിലെടുത്താണ് അവാര്‍ഡ്. ഓ​​ഗ​​സ്റ്റ് ആ​​റി​​ന് പെ​​രു​​നാ​​ട് ബ​​ഥ​​നി ആ​​ശ്ര​​മ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്ക ബാ​​വാ അവാര്‍ഡ് സ​​മ്മാ​​നി​​ക്കും.

25,000 രൂ​​പ​​യും പ്ര​​ശം​​സാ പ​​ത്ര​​വും അ​​ട​​ങ്ങു​​ന്നതാണ് അ​​വാ​​ർ​​ഡ്. തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്, ആ​​ർ​​സി​​സി എ​​ന്നി​​വ കേ​​ന്ദ്രീ​​ക​​രി​​ച്ചു ന​​ട​​ത്തി​​വ​​രു​​ന്ന സാ​​മൂ​​ഹി​​ക, ചി​​കി​​ത്സാ സേ​​വ​​ന​​മേ​​ഖ​​ല​​ക​​ളി​​ലെ പ്ര​​വ​​ർ​​ത്ത​​ന​​ത്തെ അം​​ഗീ​​ക​​രി​​ച്ചാ​​ണ് സി​​സ്റ്റ​​ർ സൂ​​സ​​നെ അ​​വാ​​ർ​​ഡി​​ന് തെ​​ര​​ഞ്ഞെ​​ടു​​ത്ത​​തെ​​ന്ന് ആ​​ശ്ര​​മം സു​​പ്പി​​രീ​​യ​​ർ ഫാ.​​മ​​ത്താ​​യി ഒ​​ഐ​​സി അ​​റി​​യി​​ച്ചു. ക​​ർ​​മ മേ​​ഖ​​ല​​ക​​ളി​​ൽ മി​​ക​​ച്ച സേ​​വ​​നം കാ​​ഴ്ച വ​​യ്ക്കു​​ന്ന​​വ​​ർ​​ക്കു വേ​​ണ്ടിയാണ് ബഥനി ആശ്രമത്തിന്റെ എക്സലന്‍സി അവാര്‍ഡ് നല്‍കുന്നത്.


Related Articles »