India - 2024

ബഥനി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷം

സ്വന്തം ലേഖകന്‍ 25-09-2018 - Tuesday

പെരുന്നാട്: ബഥനി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷ ഉദ്ഘാടനവും ദീപഗിരി ബഥനി ആശ്രമദേവാലയ കൂദാശയും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിര്‍വഹിച്ചു. ദീപഗിരി ബഥനി ആശ്രമം അതിന്റെ ലക്ഷ്യം കൈവിടാതെ പ്രാര്‍ത്ഥനാഭവനമായി എന്നും നിലകൊള്ളട്ടെയെന്ന് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ സന്ദേശത്തില്‍ പറഞ്ഞു.

ബഥനി സന്യാസി സമൂഹത്തിന്റെ സെക്രട്ടറി ജനറല്‍ ഫാ. ആന്റണി പടിപ്പുരയ്ക്കല്‍ പെരുന്നാട് ബഥനി മലയില്‍ സ്ഥാപിക്കപ്പെടുന്ന സ്മാരക ആശ്രമത്തിന്റെ ഡിക്രി ഓഫ് ഇറക്ഷന്‍ വായിച്ചു പുതിയ ആശ്രമത്തിന്റെ ചുമതല വഹിക്കുന്ന ഫാ. വര്‍ഗീസ് തൈക്കൂട്ടത്തിലിനു കൈമാറി.

സമ്മേളനത്തില്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, സാമുവല്‍ മാര്‍ ഐറേനിയോസ്, സുപ്പീരിയര്‍ ജനറല്‍ ഫാ.ജോസ് കുരുവിള ഒഐസി എന്നിവര്‍ സന്നിഹിതരായിരുന്നു. സമ്മേളനത്തില്‍ ശതാബ്ദി ലോഗോയുടെ പ്രകാശനവും കര്‍ദിനാള്‍ നിര്‍വഹിച്ചു.


Related Articles »