India - 2025
പുനരൈക്യവാര്‍ഷിക സഭാസംഗമവും ബഥനി ആശ്രമ ശതാബ്ദി ആഘോഷവും വടവാതൂര്‍ ഗിരിദീപത്തില്‍
17-09-2019 - Tuesday
കോട്ടയം: മലങ്കര സുറിയാനി കത്തോലിക്കാ സഭ 89ാമതു പുനരൈക്യവാര്‍ഷിക സഭാസംഗമവും ബഥനി ആശ്രമ ശതാബ്ദി ആഘോഷവും 18, 19, 20 തീയതികളില്‍ കോട്ടയം വടവാതൂര്‍ ഗിരിദീപം ക്യാംപെസില്‍ നടക്കും. 18നു വൈകുന്നേരം 5.30നു ഛായാചിത്രവും ദീപശിഖയും എബ്രഹാം മാര്‍ യൂലിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം എന്നിവര്‍ സ്വീകരിക്കും. തുടര്‍ന്ന് എംസിവൈഎം ക്വിസ് മത്സരം നടക്കും. 19 ന് ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്തില്‍ വിശുദ്ധ കുര്‍ബാന. 8.30ന് സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് മെത്രാപ്പോലീത്ത, തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത എന്നിവരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍.
9.15ന് അല്മായ സംഘടനയായ എംസിഎ അന്താരാഷ്ട്ര സമ്മേളനം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ ഉദ്ഘാടനംചെയ്യും. വി.പി. മത്തായി അധ്യക്ഷതവഹിക്കും. തോമസ് ചാഴികാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, റിട്ട. ഡിജിപി ജേക്കബ് പുന്നൂസ് എന്നിവര്‍ ക്ലാസ് നയിക്കും. എംസിവൈഎം സംഗമം എം.പി. ലിപിന്‍രാജ് ഉദ്ഘാടനംചെയ്യും. ടിനു കുര്യാക്കോസ് അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, വിന്‍സന്റ് മാര്‍ പൗലോസ്, മാര്‍ തോമസ് തറയില്‍ എന്നിവര്‍ ക്ലാസ് നയിക്കും.
സമാപന ദിവസമായ 20ന് രാവിലെ എട്ടിനു രാവിലെ മാര്‍ ക്ലീമിസ് കാതോലിക്കബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാപ്പോലീത്തമാരും വൈദികരും ചേര്‍ന്നു സമൂഹബലി അര്‍പ്പിക്കും. കാഞ്ഞിരപ്പള്ളി സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വചനസന്ദേശം നല്‍കും. പൊതുസമ്മേളനം ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനംചെയ്യും. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കബാവ അധ്യക്ഷത വഹിക്കും. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോസ് കുരുവിള പീടികയില്‍, എസ്‌ഐസി മദര്‍ ജനറല്‍ ലിറ്റില്‍ ഫ്‌ളവര്‍, ഡിഎം മദര്‍ ജനറല്‍ ജയില്‍സ്, ശോശാമ്മ തോമസ് പാലനില്‍ക്കുന്നതില്‍, റവ.ഡോ. റെജി മനയ്ക്കലേട്ട് എന്നിവര്‍ പ്രസംഗിക്കും.