India - 2024

മിഷ്ണറിമാരുടെ കേരളം: പിഒസിയിൽ ഇന്ന് പ്രഭാഷണം

പ്രവാചകശബ്ദം 16-12-2023 - Saturday

കൊച്ചി: സാംസ്ക്കാരിക, സാഹിത്യ, വിദ്യാഭ്യാസ രംഗങ്ങളിൽ മിഷ്ണറിമാർ കേരളത്തിനു നൽകിയ സംഭാവനകളെയും അവരുടെ പ്രവർത്തന വൈപുല്യത്തെക്കുറിച്ചും പാലാരിവട്ടം പിഒസിയിൽ പ്രഭാഷണം ഇന്നു നടക്കും. വൈകുന്നേരം അഞ്ചിനു മിഷ്ണറിമാരുടെ കേരളം എന്ന വിഷയത്തിൽ ഡോ. വള്ളിക്കാവ് മോഹൻദാസാണു പ്രഭാഷണം നടത്തുന്നത്.

കെസിബിസി മീഡിയ, ജാഗ്രത കമ്മീഷനുകൾ ചേർന്നാണു പരിപാടി സംഘടിപ്പിക്കുന്നത്. ആധുനിക കേരളത്തിൻ്റെ നിർമിതിയിൽ മിഷണറിന്മാരുടെ സം ഭാവനകൾ തിരിച്ചറിയാൻ അവസരമൊരുക്കുന്നതാണു പരിപാടിയെന്നു കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ അറിയിച്ചു.


Related Articles »