India - 2024

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഇന്ന് തലസ്ഥാന നഗരിയില്‍ സ്വീകരണം

പ്രവാചകശബ്ദം 22-01-2024 - Monday

തിരുവനന്തപുരം: സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഇന്ന് തലസ്ഥാനത്ത് സ്വീകരണം. വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം ലൂർദ് ഫൊറോന ദേവാലയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലി യോസ് ക്ലീമിസ് കാതോലിക്കാ ബാവ, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.

ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ ആമുഖപ്രഭാഷണം നടത്തും. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മ ന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ശശി തരൂർ എംപി, വി.കെ. പ്രശാന്ത് എംഎൽഎ, തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. ലൂർദ് ഫൊറോനാ വികാ രി ഫാ. മോർളി കൈതപ്പറമ്പിൽ ചടങ്ങിൽ സ്വാഗതം ആശംസിക്കും. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മറുപടി പ്രസംഗം നടത്തും. മർക്കോസ് ഏബ്രഹാം നന്ദി പ്രകാശിപ്പിക്കും.


Related Articles »