India - 2025

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ വിശുദ്ധവാര തിരുക്കർമങ്ങൾ മേജർ ആർക്കിഎപ്പിസ്കോപ്പൽ ദേവാലയങ്ങളിൽ

പ്രവാചകശബ്ദം 23-03-2024 - Saturday

കൊച്ചി: സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വിവിധ രൂപതകളിലെ മേജർ ആർക്കിഎപ്പിസ്കോപ്പൽ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും. ഓശാന ഞായർ ശുശ്രൂഷകള്‍ രാവിലെ ഏഴിന് മാനന്തവാടി രൂപതയിലെ നടവയൽ ഹോളി ക്രോസ് പള്ളിയിലും പെസഹാവ്യാഴാഴ്ചയിലെ ശുശ്രൂഷകള്‍ രാവിലെ 6.30ന് ഇരിങ്ങാലക്കുട രൂപതയിലെ താഴേക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും ദുഃഖവെള്ളി ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരി അതിരൂപതയിലെ കുടമാളൂർ സെൻ്റ് മേരീസ് പള്ളിയിലും ഉയിർപ്പു ഞായർ ശുശ്രൂഷകള്‍ പുലർച്ചെ മൂന്നിന് കോതമംഗലം രൂപതയിലെ ആരക്കുഴ സെൻ്റ് മേരീസ് പള്ളി എന്നിവിടങ്ങളിലും നടക്കും.

മാർ റാഫേൽ തട്ടിൽ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളാണ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയങ്ങളില്‍ നടക്കാന്‍ പോകുന്നത്. പൗരസ്‌ത്യസഭകളില്‍ ദേവാലയത്തിനു നല്‍കുന്ന ഏറ്റവും വലിയ പദവിയാണ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവി. സീറോ മലബാര്‍ സഭയിലെ ആദ്യത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ആര്‍ച്ച്‌ ഡീക്കന്‍ ദേവാലയം പാലാ രൂപതയിലെ കുറവിലങ്ങാടാണ്. ദേവാലയത്തിന്റെ ചരിത്രപരമായ പ്രാധാന്യവും വിശ്വാസി സമൂഹത്തിന്റെ അഭ്യര്‍ഥനയും പരിഗണിച്ചാണു പ്രത്യേക പദവി നല്‍കുന്നത്. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രം പദവി ലഭിക്കുന്ന ഇടവകയുടെ വികാരി ആര്‍ച്ച്പ്രീസ്റ്റ് എന്നാണ് അറിയപ്പെടുന്നത്.


Related Articles »