Purgatory to Heaven. - August 2024

ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായുള്ള കാരുണ്യപ്രവര്‍ത്തികളുടെ ഫലം

സ്വന്തം ലേഖകന്‍ 22-08-2023 - Tuesday

“വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതര്‍ക്ക് സംതൃപ്തി നല്‍കുകയും ചെയ്‌താല്‍ നിന്റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും, നിന്റെ ഇരുണ്ടവേളകള്‍ മദ്ധ്യാഹ്നം പോലെയാകും” (ഏശയ്യ 58:10).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-22

“ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്‌ വേണ്ടിയുള്ള ഒരാളുടെ നന്മ പ്രവര്‍ത്തികളാകുന്ന സമ്മാനങ്ങളും, മധ്യസ്ഥ പ്രാര്‍ത്ഥനകളും ദൈവത്തിന്റെ ദൃഷ്ടിയില്‍ അവന്റെ യോഗ്യതകളെ നൂറു ഇരട്ടി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കരുണയുടെ പേരില്‍ ഒരാള്‍ മറ്റൊരാള്‍ക്ക്‌ വേണ്ടി സഹനമനുഭവിക്കുമ്പോള്‍, ശുദ്ധീകരണാത്മാവ് അനുഭവിക്കുന്ന സംതൃപ്തിയേക്കാള്‍ കൂടുതല്‍ അത് ദൈവത്തെ സന്തോഷിപ്പിക്കുന്നതായിരിക്കും”.

(വിശുദ്ധ തോമസ്‌ അക്വിനാസ്, Contra Gentiles, Book II).

വിചിന്തനം:

നിങ്ങളില്‍ നിന്നും മരണപ്പെട്ട നിങ്ങളുടെ കുടുംബാംഗങ്ങളേയും, സുഹൃത്തുക്കളേയും കുറിച്ച് അല്പനേരം ചിന്തിക്കുക. നിങ്ങളുടെ ത്യാഗങ്ങള്‍ അവരില്‍ ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യമായിട്ടുള്ളത്? അവര്‍ക്ക്‌ വേണ്ടിയുള്ള കാരുണ്യ പ്രവര്‍ത്തികള്‍ ഒട്ടും വൈകാതെ ഇന്ന് തന്നെ ചെയ്യുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »