News - 2024

ഹോങ്കോംഗിലെ കത്തോലിക്ക വിശ്വാസികള്‍ക്ക് ഉണര്‍വ്വേകാന്‍ രണ്ടു വൈദികര്‍ കൂടി അഭിഷിക്തരായി

സ്വന്തം ലേഖകന്‍ 23-08-2016 - Tuesday

ഹോങ്കോംഗ്: ഹോങ്കോംഗിലെ കത്തോലിക്ക വിശ്വാസ സമൂഹത്തിന് ഉണര്‍വേകാന്‍ രണ്ടു യുവവൈദികര്‍ കൂടി അഭിഷിക്തരായി. ഫാദര്‍ ഇഗ്നേഷ്യസ് ലോ, ഫാദര്‍ പോള്‍ ഗുയെന്‍ എന്നിവരാണ് തിരുപട്ടം സ്വീകരിച്ചത്. ജീവിതത്തിലെ പലവിധ ക്ലേശങ്ങളിലൂടെ കടന്നു വന്ന തന്നെ ദൈവം വൈദികനാക്കി മാറ്റിയത് ഏറെ സാഹസികമായിട്ടാണെന്ന് ഫാദര്‍ ഇഗ്നേഷ്യസ് ലോ ഏഷ്യാന്യൂസ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

"എന്റെ കോളജ് വിദ്യാഭ്യാസ കാലഘട്ടത്തിലാണ് ഞാന്‍ ക്രിസ്തുവിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ശ്രമിക്കുന്നതും, അവന്റെ സന്നിധിയിലേക്ക് എത്തിച്ചേരുന്നതും. 1999-ല്‍ ഈ താല്‍പര്യം മൂലം ആംഗ്ലിക്കന്‍ സഭയില്‍ അംഗമായി. മദര്‍ തെരേസയെ പറ്റിയുള്ള ഒരു പുസ്തകം വായിച്ചതിന് ശേഷം ഒരു വൈദികനാകണമെന്ന് എന്നോട് ആരോ പറയുന്നതുപോലെ എനിക്ക് തോന്നി. 'ആരുടെയോ ഒരു തെറ്റായ ഉപദേശം' എന്ന് മാത്രമാണ് ഞാന്‍ ആദ്യം ഇതിനെ കരുതിയത്". ഫാദര്‍ ഇഗ്നേഷ്യസ് ലോ പറയുന്നു.

പിന്നീട് കത്തോലിക്കരായ സുഹൃത്തുക്കള്‍ വഴിയാണ് പ്രാദേശിക സഭയുടെ ചില പരിപാടികളില്‍ താന്‍ പോയി തുടങ്ങിയതെന്നും കത്തോലിക്ക സഭയില്‍ താന്‍ അംഗമായതെന്നും ഫാദര്‍ ഇഗ്നേഷ്യസ് സാക്ഷ്യപ്പെടുത്തുന്നു. "2005-ലെ ഈസ്റ്റര്‍ ദിനത്തിലാണ് ആദ്യമായി ഞാന്‍ കത്തോലിക്ക ദേവാലയത്തിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഞാന്‍ സ്ഥിരമായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ തുടങ്ങി. ഇതിനു ശേഷമാണ് വൈദികനാകണമെന്ന ഉറച്ച തീരുമാനത്തിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നത്". ഫാദര്‍ ഇഗ്നേഷ്യസ് ലോ പറയുന്നു.

കത്തോലിക്ക വിശ്വാസത്തിലേക്ക് വന്ന് ഒരു വര്‍ഷത്തിനു ശേഷം ഫാദര്‍ ഇഗ്നേഷ്യസ് സെമിനാരിയില്‍ പ്രവേശിച്ചു. പിന്നീട് രൂപത വൈദികനായി സേവനം ചെയ്യുന്നതിനുള്ള പരിശീലനം നടത്തി. ആദ്യ കാലഘട്ടങ്ങളില്‍ തന്റെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും തന്റെ തീരുമാനത്തോട് എതിര്‍പ്പ് പുലര്‍ത്തിയിരിന്നുവെന്ന് ഫാദര്‍ ഇഗ്നേഷ്യസ് ഓര്‍ക്കുന്നു. എന്നാല്‍ കാലം അതെല്ലാം മായിച്ചതായും അദ്ദേഹം പറയുന്നു. ഇന്ന്‍ തന്നെ വൈദിക ശുശ്രൂഷയിലേക്ക് തെരഞ്ഞെടുത്ത ദൈവത്തോട് നന്ദി പറയുകയാണ് ഫാദര്‍ ഇഗ്നേഷ്യസ്.

ബ്രിട്ടന്റെ ഒരു കോളനിയായിരുന്ന ഹോങ്കോംഗില്‍ നാലു ലക്ഷത്തോളം കത്തോലിക്ക വിശ്വാസികള്‍ ഉണ്ട്. ഇത്രയും പേര്‍ക്ക് സേവനം ചെയ്യുന്നതിനാവശ്യമായ വൈദികര്‍ ഇപ്പോള്‍ അവിടെയില്ല. എന്നാല്‍ വൈദിക ശുശ്രൂഷയിലേക്ക് പുതിയ ആളുകളെ ദൈവം ഉയര്‍ത്തികൊണ്ടു വരുന്നതില്‍ സഭ ഏറെ ആഹ്ലാദത്തിലാണ്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »