India - 2024

ഇരുപതാമത് അഖണ്ഡ സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണം ജൂണ്‍ 8 മുതല്‍ ZOOM-ല്‍

പ്രവാചകശബ്ദം 06-06-2024 - Thursday

കെ‌സി‌ബി‌സി ബൈബിള്‍ കമ്മീഷന്റെ കീഴില്‍ ഡിവൈൻ മേഴ്സി വചന ഫാമിലി കൂട്ടായ്മ ZOOM-ല്‍ ഒരുക്കുന്ന ഇരുപതാമത് അഖണ്ഡ സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണം ജൂണ്‍ 8നു ആരംഭിക്കും. ഉത്പത്തി പുസ്തകം മുതല്‍ വെളിപാടു വരെ രാവും പകലും തുടര്‍ച്ചയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്തുക്കൊണ്ടുള്ള ശുശ്രൂഷ ജൂണ്‍ 8 ശനിയാഴ്ച രാത്രി 8 മണിക്ക് ആരംഭിക്കും. ആലപ്പുഴ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജെയിംസ് ആനാപറമ്പിലിന്റെ വചനസന്ദേശത്തോടെയാണ് അഖണ്ഡ ബൈബിള്‍ പാരായണത്തിന് ആരംഭമാകുക. പന്ത്രണ്ടാം തീയതി ബൈബിള്‍ പാരായണം സമാപിക്കും.

Zoom Meeting ID: 4760452605

Passcode: 492398


Related Articles »