India - 2025
ജോർജ് കുര്യനെ അഭിനന്ദിച്ച് സിബിസിഐ
പ്രവാചകശബ്ദം 15-06-2024 - Saturday
ന്യൂഡൽഹി: കേന്ദ്ര ന്യൂനപക്ഷക്ഷേമ, ഫിഷറീസ്-മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രിയായി ചുമതലയേറ്റ ജോർജ് കുര്യനെ സിബിസിഐ അഭിനന്ദിച്ചു. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം മന്ത്രിയെ സന്ദർശിച്ചാണ് അഭിനന്ദനം അ റിയിച്ചത്. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും, പ്രത്യേകിച്ച് ക്രൈസ്‌തവ വിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ മന്ത്രാലയത്തിന്റെ പങ്ക് ഓർമിപ്പിച്ച പ്രതിനിധിസംഘം മന്ത്രിക്ക് പ്രാർത്ഥനയും പിന്തുണയും വാഗ്‌ദാനം ചെയ്തു.
സിബിസിഐ ഓഫീസ് ഫോർ എഡ്യുക്കേഷൻ ആൻഡ് കൾച്ചർ സെക്രട്ടറി ഫാ. മരിയ ചാൾസ്, കാരിത്താസ് ഇന്ത്യ അഡ്‌മിനിസ്ട്രേറ്റർ ഫാ. സുശീൽ മോദി, സിബിസിഐ സെൻ്റർ ഹൗസ് മിനിസ്റ്റർ ഫാ. സെൽവദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.