India - 2024

സീറോ മലബാർ സഭ സിനഡിന്റെ അടുത്ത സെഷൻ 19ന്

പ്രവാചകശബ്ദം 15-06-2024 - Saturday

കൊച്ചി: സീറോമലബാർ സഭയുടെ 32-ാമത് മെത്രാൻ സിനഡിൻ്റെ പ്രത്യേക സമ്മേളനം ഇന്നലെ ആരംഭിച്ചു. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ ഓൺലൈനിലാണ് സമ്മേളനം നടക്കുന്നത്. സിനഡിലെ അടുത്ത സെഷൻ 19ന് വൈകുന്നേരം അഞ്ചിന് നടക്കും.

ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിനാണ് പ്രത്യേക സിനഡുസമ്മേളനം വിളിച്ചു ചേർത്തിരിക്കുന്നത്. മറ്റു വിഷയങ്ങളൊന്നും ഈ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നതല്ലെന്ന് മേജർ ആർച്ച് ബിഷപ്പ് നേരത്തെ നൽകിയ വിജ്ഞാപനത്തിൽ അറിയിച്ചിരിന്നു.

More Archives >>

Page 1 of 588