India - 2024

വയനാട് ദുരന്തം: കത്തോലിക്ക കോൺഗ്രസ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

പ്രവാചകശബ്ദം 30-07-2024 - Tuesday

മേപ്പാടി: വയനാട് മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ഇന്നു പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 56 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മേപ്പാടി ഹെൽത്ത് സെൻ്ററിൽ 28 മൃതദേഹങ്ങളും വിംസ് ആശുപത്രിയിൽ 7 മൃതദേഹങ്ങളുമുണ്ട്. ചാലിയാറിൽ ഒഴുകിയെത്തിയ 15 മൃതദേഹങ്ങളാണ് നിലമ്പൂരിൻ്റെ വിവിധ പ്രദേശങ്ങളിൽനിന്ന് കണ്ടെത്തിയത്. ഇവ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എഴുപതിലേറെപ്പേർ വിവിധ ആശുപത്രിയിലായി ചികിത്സയിലാണ്.

ദുരന്തത്തില്‍ കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത സമിതി ഹെൽപ്പ് ഡെസ്ക് നമ്പറുകൾ പുറത്തുവിട്ടിട്ടുണ്ട്.

സഹായത്തിന് ബന്ധപ്പെടേണ്ട നമ്പര്‍: ‍

റവ. ഫാ. ജോബി മുക്കാട്ട്കാവുങ്കൽ - 9446162425

ജോൺസൺ തൊഴുത്തുങ്കൽ - 9048429409

സെബാസ്റ്റ്യൻ പുരയ്ക്കൽ - 8156835898

സജി ഫിലിപ്പ് - 9074154940


Related Articles »