India - 2024

മുനമ്പത്ത് കത്തോലിക്ക കോൺഗ്രസ് നേതാക്കൾ സന്ദർശനം നടത്തി

പ്രവാചകശബ്ദം 27-09-2024 - Friday

കൊച്ചി: അറുനൂറോളം കുടുംബങ്ങൾ കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പത്ത് കത്തോലിക്ക കോൺഗ്രസ് നേതാക്കൾ സന്ദർശനം നടത്തി പ്രദേശവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ഡയറക്‌ടർ റവ.ഡോ. ഫിലിപ്പ് കവിയി ൽ, വൈസ് പ്രസിഡൻ്റ് ബെന്നി ആൻ്റണി എന്നിവരുടെ നേതൃത്വത്തിലാണു നേതാക്കൾ എത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മുനമ്പത്തെ പ്രദേശവാസികൾ സ്ഥലത്തെ നിലവിലെ സ്ഥിതി വിശദീകരിച്ചു. വഖഫ് ബോർഡ് അന്യായമായി അവകാശ വാദം ഉന്നയിക്കുന്ന പ്രദേശം ഒരു കാരണവശാലും വിട്ടുകൊടുക്കില്ലായെന്ന് കത്തോലിക്ക കോൺഗ്രസ് പ്രസ്താവിച്ചു.

അതി നായി പ്രദേശവാസികൾ നടത്തുന്ന പ്രതിഷേധങ്ങൾക്ക് കത്തോലിക്ക കോൺഗ്രസ് പിന്തുണ നൽകുമെന്നും നേതാക്കൾ പറഞ്ഞു. വഖഫ് നിയമത്തിലെ വകുപ്പുകളാണ് ഇതിലേക്കു വഴിതെളിച്ചത്. ഇതിനു മാറ്റം വരണം. ഇതിനായി നിയമഭേദഗതികൾ വേണം. സ്വതന്ത്ര ജുഡീഷറി അനിവാര്യമാണ്. ചില രാഷ്ട്രീയ നേതാക്കളുടെ നിലപാടുകൾ സംശയാസ്‌പദമാണ്. ജനപ്രതിനിധികൾ നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.


Related Articles »