India - 2025
"ക്രൈസ്തവരെ ലക്ഷ്യംവച്ചുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ അജണ്ടകൾ കേരളത്തിൽ വ്യാപിക്കുന്നതില്‍ ആശങ്ക"
14-08-2024 - Wednesday
കൊച്ചി: ക്രൈസ്തവരെ ലക്ഷ്യംവച്ചുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ അജണ്ടകൾ കേരളത്തിൽ വ്യാപിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ഇതിൻ്റെ പിന്നിലെ രാജ്യാന്തര ഭീകരവാദ ഛിദ്രശക്തികളെ വെളിച്ചത്തു കൊണ്ടുവരാനും നിയമനടപടികളെടുക്കാനും കേന്ദ്ര സംസ്ഥാന സർക്കാർ സംവിധാനങ്ങൾ തയാറാകണമെന്നും കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്‌റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
ഭീകരവാദത്തിൻ്റെ ഉപകരണങ്ങളായി പുതുതലമുറയെ എറിഞ്ഞുകൊടുക്കാൻ ആരെയും അനുവദിക്കരുത്. മതസൗഹൃദ അന്തരീക്ഷം തകർക്കുന്ന തീവ്രവാദപ്ര വർത്തനങ്ങൾക്ക് വിദ്യാർഥികളെ കരുക്കളാക്കി പിന്നിൽ പ്രവർത്തിക്കുന്ന സാമൂഹ്യവിരുദ്ധരെ കണ്ടെത്താൻ സർക്കാർ തയാറാകണമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. മൂവാറ്റുപുഴ നിർമല കോളജിലെ നിസ്‌കാര വിവാദത്തിനു ശേഷം ഇപ്പോൾ പൈങ്ങോട്ടൂർ സെന്റ് ജോസഫ്‌സ് സ്കൂളിലും സ്കൂൾ നിയമത്തിനു വിരുദ്ധമായി നിസ്ക്‌കാര സൗകര്യം നൽകണമെന്ന് ആവശ്യവുമായി ചിലർ വന്ന പശ്ചാത്തലത്തിലാണ് പ്രസ്താവന.