News - 2024

ഫ്രാൻസിസ് പാപ്പയുടെ കൂടിക്കാഴ്ചകൾ ഒഴിവാക്കി

പ്രവാചകശബ്ദം 24-09-2024 - Tuesday

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനിലയിലെ ബുദ്ധിമുട്ടുകൾ കാരണം ഇന്നലെ തിങ്കളാഴ്ചത്തെ പരിപാടികൾ ഒഴിവാക്കി. ഫ്രാൻസിസ് പാപ്പയ്ക്ക് നേരിയ പനി അനുഭവപ്പെട്ടതിനാൽ, ലക്സംബർഗിലേക്കും ബെൽജിയത്തിലേക്കും അടുത്ത ദിവസങ്ങളിലെ യാത്രയിൽ മുൻകരുതൽ എന്ന നിലയിലാണ് കൂടിക്കാഴ്ചകൾ ഉൾപ്പെടെയുള്ള പരിപാടികൾ ഒഴിവാക്കിയതെന്ന് വത്തിക്കാൻ വാർത്താകാര്യാലയം അറിയിച്ചു.

തെക്കു കിഴക്കൻ ഏഷ്യയിലേക്കും ഓഷ്യാനിയയിലേക്കുമുള്ള യാത്ര കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് അടുത്ത യാത്രയ്ക്കു പാപ്പ ഒരുങ്ങുന്നത്. സെപ്‌റ്റംബർ 26 മുതൽ 29 വരെയാണ് ലക്‌സംബർഗിലേക്കും ബെൽജിയത്തിലേക്കുമുള്ള ഫ്രാൻസിസ് പാപ്പയുടെ നാല്പത്തിയാറാമത് അപ്പസ്തോലിക യാത്ര. അപ്പസ്തോലിക യാത്രയിൽ, ബ്രസൽസിൽ ബെൽജിയം രാജാവിനെയും പുരാതന ലൂവെയ്ൻ സർവ്വകലാശാലയിലെ സമൂഹത്തെയും പാപ്പ സന്ദർശിക്കും. ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് യാത്രയെങ്കിലും, തിരക്കിട്ട പരിപാടികളാണ് യാത്രയില്‍ ക്രമീകരിച്ചിട്ടുള്ളത്.


Related Articles »