News - 2025
ബൈബിള്‍ കൈവശം വെച്ചതിന് 27 ലബനീസ് ക്രൈസ്തവരെ സൗദി അറേബ്യ നാടുകടത്തി
സ്വന്തം ലേഖകന്‍ 30-08-2016 - Tuesday
റിയാദ്: ബൈബിള്‍ കൈവശം വെച്ചതിന് 27 ലബനീസ് പൗരന്‍മാരെ സൗദി അറേബ്യ നാടുകടത്തി. പരിശുദ്ധ ദൈവ മാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് പ്രാര്‍ത്ഥന നടത്തുകയും കൈയില്‍ വിശുദ്ധ ഗ്രന്ഥം സൂക്ഷിക്കുകയും ചെയ്ത ലബനീസ് ക്രൈസ്തവരെയാണ് സൗദി നാടുകടത്തിയത്. ഇസ്ലാം മത വിശ്വാസികള്‍ പുണ്യസ്ഥലമെന്ന് വിശ്വസിക്കുന്ന മക്കയിലെ അല്‍- അസീസിയാഹ് എന്ന പ്രദേശത്താണ് സംഭവം നടന്നത്. നാടുകടത്തപ്പെട്ട 27 പേരില്‍ കുട്ടികളും ഉള്‍പ്പെടുന്നതായി 'അല്‍-മസ്ദാര്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദി മതകാര്യ പോലീസാണ് ബൈബിള്‍ കൈവശം സൂക്ഷിച്ചതിന് ക്രൈസ്തവരെ പിടികൂടി നാടുകടത്തിയത്. ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി അടിച്ചേല്‍പ്പിക്കുന്ന മുസ്ലീം രാജ്യമാണ് സൗദി അറേബ്യ. മുസ്ലിം വിശ്വാസികള്‍ക്ക് മാത്രമേ ഇവിടെ പരസ്യമായി ആരാധിക്കുവാനും യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുവാനും അനുമതിയുള്ളൂ. ഇതിനു വിപരീതമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷയാണ് ഭരണകൂടത്തില്‍ നിന്നും നല്കുക.
ഗള്‍ഫ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന പല രാജ്യങ്ങളിലും പ്രവാസികളായിരിക്കുന്നവരുടെ ആത്മീയ ആവശ്യങ്ങള്‍ക്കായി, ആരാധനാലയങ്ങള്‍ നിയമവിധേയമായി ആരംഭിക്കുവാന്‍ മുസ്ലീം ഭരണാധികാരികള്‍ അനുമതി നല്‍കാറുണ്ട്. എന്നാല്‍ ഇതിനു വിപരീതമായി കര്‍ശന നിലപാടാണ് അമുസ്ലീമുകള്‍ക്കെതിരെ സൌദി സര്‍ക്കാര്‍ കൈകൊള്ളുന്നത്. അതേ സമയം സുന്നി ഭൂരിപക്ഷ രാജ്യമായ സൗദി അറേബ്യയില്‍ ഒരു മില്യണ്‍ റോമന്‍ കത്തോലിക്ക വിശ്വാസികളും മറ്റു വിവിധ ക്രൈസ്തവ സഭകളില്‍ നിന്നുള്ള ലക്ഷക്കണക്കിനു വിശ്വാസികളും പ്രവാസികളായി താമസിക്കുന്നുണ്ട്. പലസ്ഥലങ്ങളിലും ജീവന്‍ പണയംവച്ച് അതീവ രഹസ്യമായി ക്രൈസ്തവര്‍ ആരാധന നടത്താറുണ്ടെന്നത് ശ്രദ്ധേയമാണ്.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക