News - 2024
മാര്‍ ജോര്‍ജ്ജ് കൂവക്കാട്ടിന്റെ ശ്ലൈഹീക മുദ്രയുടെ അര്‍ത്ഥം
07-12-2024 - Saturday
ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് കൂവക്കാട്ടിന്റെ ശ്ലൈഹീക മുദ്രയുടെ കേന്ദ്രസ്ഥാനം അലങ്കരിക്കുന്നത്, പുഷ്പിത അഗ്രങ്ങളോടുകൂടിയ മാർത്തോമ്മാസ്ലീവായുടെ പ്രധാന ഭാഗമാണ്. സ്ലീവായിൽ പതിച്ചിരിക്കുന്ന അഞ്ചു ചുവന്ന രത്നങ്ങൾ തൻ്റെ പീഡാസഹനവും മരണവും ഉത്ഥാനവും വഴി നമ്മെ രക്ഷിച്ച മിശിഹായുടെ സ്നേഹത്തിൻ്റെ പ്രകാശനമായി നിലകൊള്ളുന്ന അവന്റെ അഞ്ചു തിരു മുറിവുകളെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നു. ചുവന്ന പശ്ചാത്തലത്തിൽ ചിറകുകൾ വിരിച്ച രീതിയിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന പ്രാവ് പരിശുദ്ധാത്മാവിൻ്റെ പ്രതീകമാണ്.
ചുവപ്പുനിറം സുവിശേഷത്തിന്റെ യഥാർത്ഥ നായകനും സഭയുടെ ഭൗമിക തീർത്ഥാടനത്തിൻ്റെ ചുക്കാൻപിടിക്കുന്നവനും ലോകം മുഴുവനിലും ദൈവസ്നേഹം വ്യാപിപ്പിക്കുന്നവനുമായ റൂഹായുടെ ദാനങ്ങളെ പ്രതി നിധാനം ചെയ്യുന്നു. റൂഹായുടെ പ്രതീകമായ പ്രാവ് ഇന്ത്യയുടെ ദേശീയപുഷ്പമായ താമരയെ പ്രകാശി പ്പിക്കുന്നു. താമരയുടെ ദളങ്ങൾ ഇന്ത്യൻ ദേശീയപതാകയുടെ നിറങ്ങളായ കുങ്കുമം, വെള്ള, പച്ച എന്നിവയെ സന്നിഹിതമാക്കുന്നു.
ഫ്രാഗ്രാൻസിയാം ക്രിസ്റ്റി കാരിത്താസിന് എഫുൻദരെ (മിശിഹായുടെ സ്നേഹത്തിന്റെ പരിമളം പരത്തുക) എന്ന ആപ്‌തവാക്യം പ്രതിഫലിപ്പിക്കുന്നത്. താമരപ്പൂവ് തീവ്രവും മധുരമുള്ളതുമായ സുഗന്ധം പുറപ്പെടുവിക്കുന്നതുപോലെ ഈ ലോകത്തിൽ മിശിഹായുടെ സ്നേഹത്തിൻ്റെ പരിമളമാകാൻ നാമും വിളിക്കപ്പെട്ടിരിക്കുന്നു (2 കോ റി. 2:15) എന്ന സത്യമാണ്. ഈശോ മിശിഹായുടെ സന്ദേശം എന്ന ഗ്രന്ഥത്തിൽ മഹാത്മാഗാന്ധി ഇപ്രകാരം നിരീക്ഷിച്ചു: "ഒരു റോസപ്പൂവിനു പ്രസംഗിക്കേണ്ട ആവശ്യമി ല്ല, അത് അതിൻ്റെ പരിമളം പരത്തുന്നു. ആ സുഗന്ധം അതിൻ്റെ സ്വന്തം പ്രഭാഷണമാ താമരപ്പൂവിന്റെ ഇടത്തുവശത്ത് നീല പശ്ചാത്തലത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന അഷ്ടഭുജങ്ങളുള്ള സുവർണതാരകം, സമുദ്രതാരകവും മിശിഹായുടെയും സഭയുടെ യും മാതാവുമായ കന്യകാമറിയത്തിൻ്റെ പ്രതീകമാണ്.
ഒപ്പം ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനികമുദ്രയിൽനിന്നു കടംകൊണ്ട് ഈ നക്ഷത്രം അദ്ദേഹത്തോടുള്ള ആദരവിന്റെ പ്രകാശനമായും വർത്തിക്കുന്നു. ശ്ലൈഹികമുദ്ര പൗരസ്‌ത്യ മെത്രാന്മാരുടെ സുറിയാനി ശൈലിയിലുള്ള തലപ്പാവിനാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇരുവശത്തും പത്തുവീതം ഇരുപത് പച്ച തൂവാലകളാണ് ആർച്ച്ബിഷപ്പിൻ്റെ മുദ്രയിൽ കാണുന്നത്.