India

ഏറ്റവും വലിയ സുവിശേഷം ദൈവം നമ്മോടു കൂടെ ഉണ്ട് എന്നതാണെന്ന് മാര്‍ തോമസ് തറയില്‍

പ്രവാചകശബ്ദം 01-02-2025 - Saturday

ചങ്ങനാശേരി: ഏറ്റവും വലിയ സുവിശേഷം ദൈവം നമ്മോടു കൂടെ ഉണ്ട് എന്നതാണെന്നും യുദ്ധങ്ങളിലും ദുരിതങ്ങളിലും വെറുപ്പിലും വിദ്വേഷത്തിലും സ്നേഹത്തിലും സാഹോദര്യത്തിലും മനുഷ്യൻ്റെകൂടെ അവനെ രക്ഷിക്കുന്നവനായി ദൈവം കുടെയുണ്ട് എന്നതിൻ്റെ ചരിത്രമാണ് വിശുദ്ധ ബൈബിളെന്നും ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍. ചങ്ങനാശ്ശേരി അതിരൂപതാ ബൈബിൾ അപ്പോസ്‌തലേറ്റും ഫിയാത്ത് മിഷനും ചേർന്ന് നടന്നത്തിയ സ്ക്രിപ്‌തുറ ബൈബിൾ കയ്യെഴുത്ത് മഹാസംഗമം ഉദ്ഘാടനം ചെയ്തു‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഈശോയുടെ മനുഷ്യാവതാരത്തിൻ്റെ 2025 ജൂബിലിവർഷ ആഘോഷ ഭാഗമായി നടത്തിയ സ്ക്രിപ്തുറ മത്സരത്തിൽ ചങ്ങനാശേരി അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നായി ഇരുനൂറിന് മുകളിൽ വ്യക്തികൾ സമ്പൂർണ്ണ ബൈബിളിൻ്റെയും പുതിയ നിയമത്തിന്റെയും കയ്യെഴുത്ത് പ്രതികളുമായി എത്തി. സമ്മേളനത്തിൽ ബൈബിൾ അപ്പോസ്‌തലേറ്റ് - കുടുംബക്കൂട്ടായ്‌മ അതിരൂപതാ ഡയറക്ടർ ഫാ.ജോർജ്ജ് മാന്തുരുത്തിൽ അധ്യക്ഷത വഹിച്ചു.

ഫിയാത്ത് മിഷൻ കോഡിനേറ്റർ ജോസ് ഓലിക്കൽ, അതിരുപതാ ആനിമേറ്റർ സിസ്റ്റർ ചെറുപുഷ്പം എസ് എബിഎസ്, കുടുംബ കൂട്ടായ്‌മ അതിരൂപതാ വനിതാ വിഭാഗം ജനറൽ കൺവീനർ മറിയം പൊട്ടംകുളം, സീന വർഗീസ്, ബ്രദർ തോമസുകുട്ടി പുല്ലാട്ടു കാലായിൽ, ജിക്കു ജോസഫ് ഇണ്ടിപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ബൈബിൾ കയ്യെഴുത്ത് മത്സരത്തിന്റെ വിജയികളെ ഏപ്രിൽ 28 മുതൽ മെയ് 4 വരെ ചങ്ങനാശേരിയിൽ നടക്കുന്ന മിഷൻ കോൺഗ്രസിൽ പ്രഖ്യാപിക്കും.


Related Articles »