India - 2025

ദളിത് ക്രൈസ്ത‌വർക്കായി സമൂഹം കൈകോർക്കണം: മാർ വാണിയപ്പുരയ്ക്കൽ

പ്രവാചകശബ്ദം 02-03-2025 - Sunday

കൊച്ചി: ദളിത് ക്രൈസ്‌തവർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്കുള്ള പരിഹാരത്തിന് ക്രൈസ്തവ സമൂഹം ഒന്നിച്ചു നിന്ന് ശ്രമങ്ങൾ നടത്തണമെന്നു സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. കെസിബിസി എസ്‌സി -എസ്‌ടി -ബിസി കമ്മീഷൻ്റെ നേതൃത്വത്തിൽ പിഒസിയിൽ നടന്ന ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യക്ഷത വഹിച്ച കമ്മീഷൻ ജോയിന്‍റ് സെക്രട്ടറി ജെയിംസ് ഇലവുങ്കൽ ദളിത് ക്രൈസ്തവർ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് പ്രബന്ധാവതരണം നടത്തി.


Related Articles »