News - 2024
ഏഷ്യൻ ബിഷപ്സ് കോൺഫറൻസില്‍ മാര്‍പാപ്പയെ പ്രതിനിധീകരിച്ച് റാഞ്ചി ആർച്ച് ബിഷപ്പ്
സ്വന്തം ലേഖകന്‍ 27-09-2016 - Tuesday
ന്യൂഡൽഹി: നവംബർ 28 മുതൽ ഡിസംബർ നാലു വരെ ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനത്തില്‍ ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി റാഞ്ചി ആർച്ച് ബിഷപ്പ് കർദിനാൾ ഡോ. ടെലസ്ഫോർ പ്ലാസിഡസ് ടോപ്പാ പങ്കെടുക്കും. സമ്മേളനത്തിലേക്കുള്ള മാർപാപ്പയുടെ സന്ദേശം നൽകുക കർദിനാൾ ടോപ്പോയാണ്.
നാലു വർഷത്തിലൊരിക്കൽ നടക്കുന്ന പ്ലീനറിയിൽ ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയായ സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസോലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും സംബന്ധിക്കുന്നുണ്ട്. ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസസ് (എഫ്എബിസി)യുടെ പതിനൊന്നാമതു സമ്മേളനമാണ് കൊളംബോയിൽ നടക്കുന്നത്. എഫ്എബിസി സമ്മേളനം ഡിസംബർ നാലിന് സമാപിക്കും.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക