Meditation. - October 2025

യേശുവിനോട് ചേര്‍ന്ന് നിന്ന ആവിലായിലെ വിശുദ്ധ തെരേസ

സ്വന്തം ലേഖകന്‍ 14-10-2023 - Saturday

"ആ സമയം ഒരു സമരിയാക്കാരി അവിടെ വെളളം കോരാന്‍ വന്നു. യേശു അവളോട് എനിക്കു കുടിക്കാന്‍ തരുക എന്നു പറഞ്ഞു" (യോഹന്നാന്‍ 4:7).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 14

യേശു ഏതാനും സ്ത്രീകളുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്ന സുവിശേഷ രംഗങ്ങള്‍, വി. തെരേസാ എത്രയോ പ്രാവശ്യം ധ്യാനിച്ചിട്ടുണ്ടാകും. സ്ത്രീവിരുദ്ധത രൂക്ഷമായിരുന്ന ഒരു കാലത്ത്, ഗുരുവിന്റെ ഈ കരുതലിന്റെ മനോഭാവം എത്രമാത്രം ആഹ്ലാദകരമായ ആന്തരിക സ്വാതന്ത്ര്യം അവള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രേഷിത കാഴ്ചപ്പാടില്‍, സ്ത്രീകളുടെ അന്തസ് സംരക്ഷിക്കുന്നതിനും, സഭയുടെ സേവനത്തില്‍ അവര്‍ക്ക് അനുയോജ്യമായ ഭാവി ഉണ്ടാക്കുന്നതിനും തെരേസായ്ക്ക് സാധിച്ചു എന്നതില്‍ സംശയമില്ല. 'പൂര്‍ണ്ണതയുടെ വഴി' എന്ന പുസ്തകത്തില്‍ തെരേസാ ഇങ്ങനെ എഴുതിയിരിക്കുന്നു, "എന്റെ ആത്മാവിന്റെ നാഥാ, അവിടുന്ന് ഈ മണ്ണിലൂടെ നടന്നപ്പോള്‍, സ്ത്രീകളെ വെറുത്തിരുന്നില്ല; അത്യധികം അനുകമ്പയാല്‍ എല്ലായ്‌പ്പോഴും അങ്ങ് അവരെ അനുകൂലിച്ചു"

കിണറ്റിന്‍കരയിലെ യേശുവും സമരിയാക്കാരി സ്ത്രീയുമായുള്ള രംഗം വളരെ പ്രാധാന്യമുള്ളതാണ്. ജീവജലമാണ് കര്‍ത്താവ് അവള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. സഭയുടെ ചരിത്രത്തിലെ സ്ത്രീകളില്‍, ഏറ്റവും ഹൃദയ തീവ്രതയോടെ ക്രിസ്തുവിനോട് പ്രതികരിച്ച ഒരാളാണ്വിശുദ്ധ തെരേസ. ഇന്ന് ഒരു പുതിയ സമരിയാക്കാരിയെ പോലെ ജീവജലത്തിന്റെ അരുവിയായ യേശുവിന്റെ അടുത്തേക്ക് ചെല്ലുവാന്‍ എല്ലാവരേയും ക്ഷണിക്കുകയാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ആവിലാ, 15.10.83).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »