India - 2024

ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചൻ ചരമവാർഷികാചരണം നവംബര്‍ നാലിന്

സ്വന്തം ലേഖകന്‍ 27-10-2016 - Thursday

കോതമംഗലം: ധർമ്മഗിരി സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിന്റെ സ്‌ഥാപക പിതാവ് ദൈവദാസൻ മോൺ.ജോസഫ് പഞ്ഞിക്കാരനച്ചന്റെ അറുപത്തിയേഴാം ചരമവാർഷികം നവംമ്പര്‍ നാലിനു ആഘോഷിക്കും.

പഞ്ഞിക്കാരനച്ചനെ സംസ്കരിച്ചിട്ടുള്ള തങ്കളം ധർമഗിരി സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസ് കപ്പേളയിൽ ഒമ്പതു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ കാർമികത്വത്തിൽ നടത്തുന്ന പൊന്തിഫിക്കൽ കുർബാനയോടെ ആരംഭിക്കും.

28 മുതൽ മൂന്നുവരെ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധ കുർബാന. ഫാ.ജോസ് ചിറ്റിലപ്പിളളി, ഫാ.ജോസ് ഓലിയക്കാട്ടിൽ, എറണാകുളം– അങ്കമാലി അതിരൂപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വടക്കുംപാടൻ, ഫാ.ലൂക്കോസ് കുന്നത്തൂർ, ഫാ.മാത്യുസ് മാളിയേക്കൽ, ഫാ.ജോർജി പളളിക്കുന്നേൽ, ഫാ.ജോസഫ് കല്ലറക്കൽ എന്നിവർ 28 മുതൽ മൂന്ന് വരെ നടത്തുന്ന തിരുക്കർമ്മങ്ങളിൽ കാർമികത്വം വഹിക്കും.

നാലിന് രാവിലെ 11നു പൊന്തിഫിക്കൽ കുർബാന, സന്ദേശം– ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ. 12.20നു അനുസ്മരണ പ്രാർഥന, 12.30നു ശ്രാദ്ധ സദ്യ എന്നിവ നടക്കും.