Meditation. - December 2024

യേശുവിനെ പൂര്‍ണ്ണമായും അറിയുക

സ്വന്തം ലേഖകന്‍ 30-12-2023 - Saturday

"ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും" (യോഹ 14: 16).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 30

മറ്റുള്ളവരെ പൂര്‍ണ്ണമായും ആശ്വസിപ്പിക്കുന്ന വാക്കുകള്‍ നല്‍കാന്‍ യേശുവിന് മാത്രമേ കഴിയുകയുള്ളൂ; ജീവിതത്തിന്റേയും നിത്യജീവന്റേയും വചനങ്ങള്‍ അവന് മാത്രമേ ഉള്ളൂ. 'അവനിലൂടെ ഈ ലോകം രക്ഷ' പ്രാപിക്കുന്നതിനു വേണ്ടി ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചു. അവിശ്വാസത്തിനും നിരാശയ്ക്കുമുള്ള പരിഹാരം ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ മാത്രമേ ഉള്ളൂ. യേശുക്രിസ്തുവിലൂടെ നാം ദൈവത്തെ മാത്രമല്ല അറിയുന്നത്, നമ്മളെത്തന്നെയുമാണ്. അതേ സമയം തന്നെ യേശുവിലൂടെ അല്ലാത ജീവിതത്തേയും മരണത്തേയും കുറിച്ച് നമുക്ക് അറിഞ്ഞുകൂടാ. ക്രിസ്തുവിനെ ഒഴിവാക്കിയാല്‍, ദൈവത്തേയോ, നമ്മളെത്തന്നെയോ, അറിയാന്‍ നമുക്ക് കഴിയുകയില്ല.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.3.80)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »