India - 2025
ഫാ.ടോമിന്റെ ബന്ധുക്കള്‍ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു
സ്വന്തം ലേഖകന്‍ 30-12-2016 - Friday
രാമപുരം: സലേഷ്യൻ സഭാ വൈദികൻ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനശ്രമം ഊർജിതമാക്കാനായി അദ്ദേഹത്തിന്റെ ബന്ധുക്കൾ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു. ആന്റോ ആന്റണി എംപി, ഫാ. ടോമിന്റെ ബന്ധുക്കളായ യു.എ. തോമസ്, റോയി ഉഴുന്നാലിൽ, ഒ.എസ്. മാത്യു ഓലിയക്കാട്ടിൽ, തോമസ് ഉഴുന്നാലിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കണ്ടത്.
യെമനിൽ സുസ്‌ഥിരമായ ഗവൺമെന്റ് ഇല്ലാത്തതും ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാത്തതുമാണു മോചനശ്രമങ്ങൾക്കു തടസമാകുന്നതെന്നും സൗദി ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളുമായി ബന്ധപ്പെട്ടാണു മോചനശ്രമം നടന്നുവരുന്നതെന്നും കര്‍ദ്ദിനാൾ പറഞ്ഞു.
കേന്ദ്രമന്ത്രി മുക്‌താർ അബ്ബാസ് നഖ്വിയുമായി മോചനകാര്യങ്ങൾ നേരിട്ടു സംസാരിച്ചെന്നും മന്ത്രി അടിയന്തരമായി വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടും സഭയുടേതായ രീതിയിലും മോചനത്തിനുവേണ്ട ഊർജിത ശ്രമങ്ങൾ നടത്തുമെന്നും കർദിനാൾ പറഞ്ഞു. ജനുവരി ഒന്നിന് ഫാ. ടോമിന്റെ മോചനത്തിനായി സഭ പ്രാർത്ഥനാ ദിനമായി ആചരിക്കുമെന്നും പറഞ്ഞു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക