News - 2024

വി​ശു​ദ്ധ അന്തോണീസിന്റെ തി​രു​ശേ​ഷി​പ്പ് ഇ​ന്ത്യ​യി​ല്‍: കേരളത്തില്‍ 15 മുതല്‍ 26 വ​​രെ തി​​രു​​ശേ​​ഷി​​പ്പു പ്ര​​യാ​​ണം

സ്വന്തം ലേഖകന്‍ 12-02-2017 - Sunday

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ഇ​​ന്ത്യ​​യി​​ൽ ഫ്രാ​​ൻ​​സി​​സ്ക​​ൻ ക​​ണ്‍​വെ​​ഞ്ച്വ​​​​ൽ പ്രൊ​​വി​​ൻ​​സ് സ്ഥാ​​പി​​ത​​മാ​​യി​​ട്ട് 10 വര്‍ഷം പൂര്‍ത്തിയാകുന്നതിനോട് അനുബന്ധിച്ച് ഇ​​റ്റ​​ലി​​യി​​ലെ പാ​​ദു​​വാ​​യി​​ലെ വി​​ശു​​ദ്ധ അ​​ന്തോണീ​​സി​​ന്‍റെ ബ​​സി​​ലി​​ക്ക​​യി​​ൽ​നി​​ന്നു വി​​ശു​​ദ്ധ അ​​ന്തോ​​നീ​​സി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് തെ​​ലു​​ങ്കാ​​ന​​യി​​ലെ വാ​​റം​​ഗ​​ൽ ക​​ത്തീ​​ഡ്ര​​ലി​​ൽ പ​​ര​​സ്യ വ​​ണ​​ക്ക​​ത്തി​​നാ​​യി എ​​ത്തി​​ച്ചു. കേ​​ര​​ള​​ത്തി​​ൽ 15 മു​​ത​​ൽ 26 വ​​രെ തി​​രു​​ശേ​​ഷി​​പ്പു പ്രയാണം ന​​ട​​ക്കും. ഇതിന് മുന്‍പ് 21 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മുന്‍പാണ് വിശു​​ദ്ധ​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് കേ​​ര​​ള​​ത്തി​​ലെ​​ത്തിച്ചിരിന്നത്.

തെ​​ലു​​ങ്കാ​​ന, ആ​​ന്ധ്ര എ​​ന്നീ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ രൂ​​പ​​ത കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ​​യും ഫ്രാ​​ൻ​​സി​​സ്ക​​ൻ ആ​​ശ്ര​​മ​​ങ്ങ​​ളി​​ലെ​​യും പ​​ര​​സ്യ വ​​ണ​​ക്ക​​ത്തി​​നു ​ശേ​​ഷം കേ​​ര​​ള​​ത്തി​​ലെ തി​​രു​​ശേ​​ഷി​​പ്പു പ്ര​​യാ​​ണ​​ത്തി​​നാ​​യി അ​​ങ്ക​​മാ​​ലി ക​​റു​​കു​​റ്റി അ​​സീ​​സി ശാ​​ന്തി​​കേ​​ന്ദ്ര​​യി​​ൽ 15ന് ​​എ​​ത്തും. 16ന് ​​പു​​ല​​ർ​​ച്ചെ അ​​ഞ്ചു മു​​ത​​ൽ രാ​​ത്രി 10 വ​​രെ എ​​റ​​ണാ​​കു​​ളം അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​ത ക​​ത്തീ​​ഡ്ര​​ലി​​ൽ തി​​രു​​ശേ​​ഷി​​പ്പ് പ​​ര​​സ്യ​​വ​​ണ​​ക്ക​​ത്തി​​നു വ​​യ്ക്കും. 17ന് ​​തല​​ശേ​​രി ക​​ത്തീ​​ഡ്ര​​ലി​​ലും 18ന് ​​കാ​​സ​​ർ​​കോ​​ഡ് നാ​​ട്ട​​ക്ക​​ൽ ഫ്രാ​​ൻ​​സി​​സ്ക​​ൻ ആ​​ശ്ര​​മ​​ത്തി​​ലും 20ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ഇ​​ടു​​ക്കി രൂ​​പ​​ത ക​​ത്തീ​​ഡ്ര​​ലി​​ലും തി​​രു​​ശേ​​ഷി​​പ്പ് എ​​ത്തി​​ക്കും.

21ന് ​​ദി​​വ​​സം മു​​ഴു​​വ​​ൻ ക​​ട്ട​​പ്പ​​ന വാ​​ഴ​​വ​​ര സെ​​ന്‍റ് പോ​​ൾ​​സ് ഫ്രാ​​ൻ​​സി​​സ്ക​​ൻ ആ​​ശ്ര​​മ​​ത്തി​​ൽ പ​​ര​​സ്യ​​വ​​ണ​​ക്ക​​ത്തി​​നാ​​യി തി​​രു​​ശേ​​ഷി​​പ്പ് ഉ​​ണ്ടാ​​യി​​രി​​ക്കും. 23ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ആ​​ലു​​വ കോ​​ൾ​​ബെ ഫ്രാ​​ൻ​​സി​​സ്ക​​ൻ ആ​​ശ്ര​​മ​​ത്തി​​ലും 24ന് ​​തി​​രി​​കെ ക​​റു​​കു​​റ്റി ശാ​​ന്തി​​കേ​​ന്ദ്ര ആ​​ശ്ര​​മ​​ത്തി​​ലും തി​​രു​​ശേ​​ഷി​​പ്പ് എ​​ത്തി​​ക്കും. 26ന് ​​രാ​​വി​​ലെ ഏ​​ഴു മു​​ത​​ൽ 10 വ​​രെ ഇ​​രി​​ങ്ങാ​​ല​​ക്കു​​ട ക​​ത്തീ​​ഡ്ര​​ലി​​ലും തു​​ട​​ർ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നു ചോ​​റ്റി നി​​ർ​​മ​​ലാ​​രം ഫ്രാ​​ൻ​​സി​​സ്ക​​ൻ ആ​​ശ്ര​​മ​​ത്തി​​ലും തി​​രു​​ശേ​​ഷി​​പ്പ് എ​​ത്തും. 27ന് ​​രാ​​വി​​ലെ ഇ​​വി​​ടെ​നി​​ന്നു വി​​ശു​​ദ്ധ അ​​ന്തോ​​നീ​​സി​​ന്‍റെ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ ചെ​​ങ്ങ​​ളം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളി​​യി​​ൽ തി​​രു​​ശേ​​ഷി​​പ്പ് കൊ​​ണ്ടു​​വ​​രും.

ഒ​​രു ദി​​വ​​സം ഇ​​വി​​ടെ പ​​ര​​സ്യ​​വ​​ണ​​ക്ക​​ത്തി​​നാ​​യി തി​​രു​​ശേ​​ഷി​​പ്പു വ​​യ്ക്കും. തു​​ട​​ർ​​ന്ന് മാ​​ർ​​ച്ച് ഒ​​ന്നി​​നു ക​​റു​​കു​​റ്റി അ​​സീ​​സി ശാ​​ന്തി​​കേ​​ന്ദ്ര​​യി​​ൽ തി​​രു​​ശേ​​ഷി​​പ്പ് എ​​ത്തി​​ക്കും. ഇ​​വി​​ടെ​നി​​ന്നു മാ​​ർ​​ച്ച് നാ​​ലി​നു ത​​മി​​ഴ്നാ​​ട് കോ​​ട്ട​​ഗി​​രി പ​​ള്ളി​​യി​​ലും ബി​​ൽ​​വേ​​ന്ദ്ര ഫ്രാ​​ൻ​​സി​​സ്ക​​ൻ ആ​​ശ്ര​​മ​​ത്തി​​ലും കോ​​യ​​ന്പ​​ത്തൂ​​ർ രാ​​മ​​നാ​​ഥ​​പു​​രം ക​​ത്തീ​​ഡ്ര​​ലി​​ലും അ​​സീ​​സി സ്നേ​​ഹാ​​ല​​യ​​ത്തി​​ലും തി​​രു​​ശേ​​ഷി​​പ്പ് എ​​ത്തി​​ക്കും. വീ​​ണ്ടും മാ​​ർ​​ച്ച് ആ​​റു മു​​ത​​ൽ 15 വ​​രെ ക​​റു​​കു​​റ്റി അ​​സീ​​സി ശാ​​ന്തി​​കേ​​ന്ദ്ര​​യി​​ൽ തി​​രു​​ശേ​​ഷി​​പ്പ് പ​​ര​​സ്യ​​വ​​ണ​​ക്ക​​ത്തി​​ന് എ​​ത്തി​​ക്കും.

ഫ്രാ​​ൻ​​സി​​സ്ക​​ൻ ക​​ണ്‍​വെ​​ഞ്ച്വ​​​​ൽ സ​​ഭ​​യു​​ടെ ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ ഭ​​വ​​ന​​മാ​​യ കാഞ്ഞിര പ്പള്ളി ചോ​​റ്റി നി​​ർ​​മ​​ലാ​​രം മൈ​​ന​​ർ സെമിനാരിയിൽ തി​​രു​​ശേ​​ഷി​​പ്പു തീ​​ർ​​ഥാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് നൊ​​വേ​​ന​​യും തി​​രു​​നാ​​ളും 18 മു​​ത​​ൽ 27 വ​​രെ ന​​ട​​ക്കും. 26ന് ​​കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​ച്ചു സ​ന്ദേ​ശം ന​​ൽ​​കും.


Related Articles »