India - 2024

കാരുണ്യകേരള സന്ദേശയാത്ര ഫെബ്രുവരി 23,24 ദിവസങ്ങളില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍

സ്വന്തം ലേഖകന്‍ 19-02-2017 - Sunday

കൊച്ചി: കാരുണ്യവര്‍ഷത്തില്‍ 2015 ഡിസംബര്‍ 10ന് കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍'ആരംഭിച്ച കാരുണ്യകേരള സന്ദേശയാത്ര ഫെബ്രുവരി 23, 24 ദിവസങ്ങളില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ പര്യടനം നടത്തും. കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രൊ-ലൈഫ് സമിതിയുടെയും ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സമിതി വിവിധ ജീവകാരുണ്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അഗതികളോടൊപ്പം പ്രാര്‍ത്ഥിക്കുകയും കാരുണ്യപ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്യുന്നു.

23-ാം തീയതി പാലാരിവട്ടം പിഒസിയില്‍ ആരംഭിക്കുന്ന യാത്രാസംഘം രാവിലെ 10.00 മണിക്ക് വെള്ളിമാടുകുന്നു പി.എം.ഒ.സിയില്‍ എത്തിച്ചേരും. താമരശേരി രൂപതയിലെ കാരുണ്യസംഗമം മാര്‍ റെമിജിയസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ മോ. ജോ ഒറങ്കര, ഫാ. ജോസ് പെണ്ണാപറമ്പില്‍, ഫാ. സൈമ കിഴക്കേക്കുല്‍േ തുടങ്ങിയവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് 4.00 മണിക്ക് കോഴിക്കോട് രൂപതയിലെ കാരുണ്യപ്രവര്‍ത്തക സമ്മേളനം സെന്റ് വിന്‍സന്റ് ഹോമില്‍ നടക്കും. വികാരി ജനറാള്‍ മോ. തോമസ് പനക്കല്‍ ഉദ്ഘാടനം ചെയ്യും.

24-ാം തീയതി ബത്തേരി രൂപതയുടെ നേതൃത്വത്തില്‍ ജീവകാരുണ്യപ്രവര്‍ത്തകസംഗമം നടക്കും. 9.30 ന് മാനന്തവാടി മലങ്കര കത്തോലിക്ക പള്ളിയില്‍വച്ച് ബിഷപ്പ് ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്യും. ഫാ. മാത്യു പെരുമ്പിള്ളിക്കുന്നേല്‍, ഫാ. ജോര്‍ജ്ജ് കോടന്നൂര്‍, ഫാ. സെബാസ്റ്റ്യന്‍ എടയത്ത് എന്നിവര്‍ പ്രസംഗിക്കും. മാനന്തവാടി രൂപത കാരുണ്യസംഗമം അന്ന് ഉച്ചകഴിഞ്ഞ് 2.30ന് തോണിച്ചാല്‍ എമ്മാവൂസ് വില്ലയില്‍ മാര്‍ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യും. ഫാ. മനോജ് കവലക്കാട്ട്, ശാലു എബ്രാഹം, അഡ്വ. ജോസ് കെ.എ തുടങ്ങിയവര്‍ പ്രസംഗിക്കും.

കാരുണ്യസന്ദേശയാത്രയ്ക്ക് ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബുജോസ്, ക്യാപ്റ്റന്‍ ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ കണ്‍വീനര്‍ ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍, വൈസ് പ്രസിഡന്റ് യുകേഷ്് തോമസ്, ജെയിംസ് ആഴ്ചങ്ങാടന്‍, സെക്രട്ടറി സാലു എബ്രാഹം, റോണ റിബെയ്‌റോ, ആനിമേറ്റര്‍ സിസ്റ്റര്‍ മേരിജോര്‍ജ്ജ്, ഫ്രാന്‍സിസ്‌ക വരാപ്പുഴ, ഒ. വി ജോസഫ് കൊച്ചി, ഷൈനി തോമസ് എന്നിവര്‍ നേതൃത്വം നല്‍കും. 15 മാസത്തെ സംസ്ഥാനതല പര്യടനത്തിനുശേഷം കാരുണ്യകേരള സന്ദേശയാത്ര മാര്‍ച്ച 11 ന് എറണാകുളത്ത് സമാപിക്കും. .


Related Articles »