India - 2024

ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ ഷോ ചെത്തിപ്പുഴയിലും

സ്വന്തം ലേഖകന്‍ 24-02-2017 - Friday

ച​ങ്ങ​നാ​ശേ​രി: യേശുവിന്റെ ജനനവും ജീവിതവും മരണവും ഉയിര്‍പ്പുമെല്ലാം മികവോടെ പുനരാവിഷ്‌കരിക്കപ്പെട്ട 'എ​ന്‍റെ ര​ക്ഷ​ക​ൻ' ബൈബിള്‍ മെഗാ ഷോയുടെ അ​ഖി​ലേ​ന്ത്യാ​ത​ല പ്ര​ദ​ർ​ശ​നോ​ദ്ഘാ​ട​നം 26ന് ​വൈ​കു​ന്നേ​രം 6.30 ന് ​ചെ​ത്തി​പ്പു​ഴ ക്രി​സ്തു​ജ്യോ​തി കോ​ളേ​ജ് ഗ്രൗ​ണ്ടി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഷോ​യ്ക്ക് കാ​ണി​ക​ളു​ടെ തി​ര​ക്കേ​റി​യ​തി​നാ​ൽ 26ന് ​രാ​ത്രി 10.30ന് ​ഒ​രു ഷോ ​കൂ​ടി അ​വ​ത​രി​പ്പി​ക്കും.

സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, ച​ല​ച്ചി​ത്ര​താ​രം മ​മ്മൂ​ട്ടി, ഫീ​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം മാ​ർ​ത്തോ​മ്മ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. നൂറ്റമ്പതോളം കലാകാരന്‍മാരും 50-ല്‍ അധികം പക്ഷി മൃഗാദികളുമാണ് 20 സെന്‍റ് സ്റ്റേജില്‍ അണിനിരക്കുക. പീ​ഡാ​നു​ഭ​വ യാ​ത്ര​യും കു​രി​ശു​മ​ര​ണ​വും സ്വ​ർ​ഗാ​രോ​ഹ​ണ​വും ഹൃ​ദ​യ​സ്പ​ർ​ശി​യും ക​ര​ള​ലി​യി​ക്കു​ന്ന​ രീതിയിലാണ് അവതരിപ്പിക്കുന്നത്.

ഒ​രു ഷോ​യ്ക്ക് 1200 പേ​ർ​ക്കു​ള്ള ഇ​രി​പ്പി​ട​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 26ന് ​രാ​ത്രി 10.30ന് ​ന​ട​ക്കു​ന്ന ഷോ ​കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9446835013, 0481-2726481 എ​ന്ന ഫോ​ണു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സ​ർ​ഗ​ക്ഷേ​ത്ര ഡ​യ​റ​ക്ട​ർ ഫാ. ​അ​ല​ക്സ് പ്രാ​യി​ക്ക​ളം അറിയിച്ചു. ചങ്ങനാശേരി സര്‍ഗക്ഷേത്ര ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെയും, മാര്‍ ക്രിസോസ്റ്റം ഗ്ലോബല്‍ പീസ് മിഷന്റെയും നേതൃത്വത്തിലാണ് സൂര്യ സ്റ്റേജ് ആന്റ് ഫിലിം സൊസൈറ്റി 'എന്റെ രക്ഷകന്‍' നിര്‍മ്മിച്ചിരിക്കുന്നത്.


Related Articles »