India - 2024

കര്‍ത്താവില്‍ വിശ്വസിക്കുന്നവനു ജീവിതത്തില്‍ ആശങ്കയുടെ ആവശ്യമില്ല: മാര്‍ തോമസ് തറയില്‍

സ്വന്തം ലേഖകന്‍ 25-02-2017 - Saturday

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ത്താ​​​വി​​​ൽ വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​വ​​​നു ജീ​​​വി​​​ത​​​ത്തി​​​ൽ ആ​​​ശ​​​ങ്ക​​​യു​​​ടെ ആ​​​വ​​​ശ്യ​​​മി​​​ല്ലെന്ന് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത നി​​​യു​​​ക്ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ. പു​​​ത്ത​​​രി​​​ക്ക​​​ണ്ടം മൈ​​​താ​​​നി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ന​​​ന്ത​​​പു​​​രി ബൈ​​​ബി​​​ൾ ക​​​ണ്‍​വ​​​ൻ​​​ഷ​​​നി​​​ൽ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ദൈ​​​വം ത​​​ന്ന​​​തു തൃ​​​പ്തി​​​യോ​​​ടെ സ്വീ​​​ക​​​രി​​​ച്ചാ​​​ൽ കു​​​ടും​​​ബ​​​ജീ​​​വി​​​ത​​​ത്തി​​​ൽ സം​​​തൃ​​​പ്തി നി​​​റ​​​യുമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു.

പ്രാ​​​ർ​​​ത്ഥ​​​ന​​​യി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന ശാ​​​ന്ത​​​ത കു​​​ടും​​​ബ ജീ​​​വി​​​ത​​​ത്തി​​​ൽ നി​​​ല​​​നി​​​ർ​​​ത്ത​​​ണം. ക​​​ർ​​​ത്താ​​​വി​​​ൽ വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​വ​​​നു ജീ​​​വി​​​ത​​​ത്തി​​​ൽ ആ​​​ശ​​​ങ്ക​​​യു​​​ടെ ആ​​​വ​​​ശ്യ​​​മി​​​ല്ല. കു​​​ട്ടി​​​ക​​​ളു​​​ടെ മ​​​ന​​​സു​​​പോ​​​ലെ ശാ​​​ന്ത​​​മാ​​​യി​​​രി​​​ക്ക​​​ണം ന​​​മ്മു​​​ടെ ഹൃ​​​ദ​​​യ​​​വും. ദൈ​​​വ​​​വ​​​ച​​​ന​​​ത്തി​​​ന്‍റെ ദാ​​​ഹം എ​​​ല്ലാ​​​വ​​​രി​​​ലും ഉ​​​ണ്ടാ​​​ക​​​ണം. വ​​​ച​​​നം കേ​​​ൾ​​​ക്കാ​​​നും പ്രാ​​​ർ​​​ഥി​​​ക്കാ​​​നും ദാ​​​ഹ​​​ത്തോ​​​ടെ നി​​​ൽ​​​ക്കു​​​ന്ന​​​വ​​​നു ദൈ​​​വം ശാ​​​ന്ത​​​ത ന​​​ൽ​​​കും.

ഇ​​​ന്നു കു​​​ടും​​​ബ​​​ജീ​​​വി​​​ത​​​ങ്ങ​​​ളി​​​ൽ സം​​​തൃ​​​പ്തി നി​​​റ​​​യു​​​ന്നി​​​ല്ല. കാ​​​ല​​​ത്തി​​​നൊ​​​ത്ത് സ​​​ഞ്ച​​​രി​​​ക്കു​​​ന്നു എ​​​ന്നു മാ​​​ത്രം. പ്രാ​​​ർ​​​ത്ഥന​​​യി​​​ലൂ​​​ടെ​​​യും ആ​​​ത്മീ​​​യ​​​ത​​​യി​​​ലൂ​​​ടെ​​​യും സം​​​തൃ​​​പ്തി കു​​​ടും​​​ബ​​​ത്തി​​​ൽ നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​വും. പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ൽ പാ​​​റ​​​പ്പു​​​റ​​​ത്തു പ​​​ണി​​​ത ഭ​​​വ​​​നം പോ​​​ലെ ഉ​​​റ​​​ച്ചു നി​​​ൽ​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ പ്രാ​​​ർ​​​ത്ഥ​​​ന​​​യു​​​ടെ ശ​​​ക്തി കൂ​​​ടി​​​യേ തീ​​​രു. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം മ​​​ണ​​​ലി​​​ൽ പ​​​ണി​​​ത ഭ​​​വ​​​നം പോ​​​ലെ നി​​​ലം​​​പ​​​തി​​​ക്കും.മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും.


Related Articles »