India - 2024

ചങ്ങനാശ്ശേരി അതിരൂപതാ ബൈബിള്‍ കണ്‍വെന്‍ഷന്‍ 28നു ആരംഭിക്കും

സ്വന്തം ലേഖകന്‍ 26-02-2017 - Sunday

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ18–ാമത് ബൈബിൾ കൺവൻഷൻ 28 മുതൽ മാർച്ച് നാലുവരെ നടക്കും. പാറേൽപള്ളി മൈതാനിയിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് കണ്‍വെന്‍ഷന്‍ നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ 9.15ന് നിയുക്‌ത സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെ മുഖ്യകാർമികത്വത്തിൽ ഫൊറോനായിലെ വൈദികർ ചേർന്ന് വിശുദ്ധകുർബാന അർപ്പിക്കും.

10.30ന് കൺവൻഷന്റെ ഉദ്ഘാടനം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം നാലുവരേയും വൈകുന്നേരം 4.30 മുതൽ രാത്രി ഒമ്പതുവരേയും രണ്ട് സെഷനുകളിലാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ബ്രദർ തോമസ് പോൾ, ഫാ. ജോസഫ് പുത്തൻപുര, ഡോ.പി.സി. അനിയൻകുഞ്ഞ്, ഫാ. സാജു ഇലഞ്ഞിക്കൽ (സെഹിയോന്‍), ബ്രദർ ആൽബിൻ പുന്നപ്ര എന്നിവർ വചനപ്രഘോഷണങ്ങൾ നടത്തും.

ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ എന്നിവർ സമാപന സന്ദേശങ്ങൾ നൽകും. കണ്‍വെന്‍ഷന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൌകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.


Related Articles »