India - 2024

അഖില കേരള മദര്‍ തെരേസ ബൈബിള്‍ ക്വിസ് മെയ് ഒന്നിന്

സ്വന്തം ലേഖകന്‍ 10-03-2017 - Friday

കൊ​​​ച്ചി:​ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ൽ ബ​​​സി​​​ലി​​​ക്കയുടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​ട​​ത്തു​​ന്ന ഏ​​​ഴാ​​​മ​​​തു വി​ശുദ്ധ മ​​​ദ​​​ർ തെ​​​രേ​​​സ ബൈ​​​ബി​​​ൾ ക്വി​​​സ് മേ​​​യ് ഒ​​​ന്നി​​​നു ന​​​ട​​​ത്തും. കേ​​​ര​​​ള​​​ത്തി​​​ലെ സീ​​​റോ മ​​​ല​​​ബാ​​​ർ, ലാ​​​റ്റി​​​ൻ, സീ​​​റോ മ​​​ല​​​ങ്ക​​​ര റീ​​​ത്തു​​​ക​​​ളി​​​ലെ ഇ​​​ട​​​വ​​​ക/ സെ​​​ന്‍റ​​​ർ/​​​സ്ഥാ​​​പ​​​നം എ​​​ന്നി​​​വ​​​യി​​​ൽ ര​​​ണ്ടു പേ​​​ർ വീ​​​ത​​​മു​​​ള്ള ര​​​ണ്ട് ടീ​​​മു​​​ക​​​ൾ​​​ക്കു മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം.

ബൈ​​​ബി​​​ളി​​​ലെ വി​​​ശു​​​ദ്ധ മ​​​ത്താ​​​യി എ​​​ഴു​​​തി​​​യ സു​​​വി​​​ശേ​​​ഷം 1 - 15 അ​​​ധ്യാ​​​യ​​​ങ്ങ​​​ൾ (30 ശ​​​ത​​​മാ​​​നം), സു​​​ഭാ​​​ഷി​​​ത​​​ങ്ങ​​​ൾ 20 -31 അ​​​ധ്യാ​​​യ​​​ങ്ങ​​​ൾ (20 ശ​​​ത​​​മാ​​​നം), വി​​​ശു​​​ദ്ധ മ​​​ദ​​​ർ തെ​​​രേ​​​സ​​​യു​​​ടെ ജീ​​​വ​​​ച​​​രി​​​ത്രം - ന​​​വീ​​​ൻ ചൗ​​​ള (15 ശ​​​ത​​​മാ​​​നം), വി​​​ശു​​​ദ്ധ ചാ​​​വ​​​റ പി​​​താ​​​വി​​​ന്‍റെ ’​ചാ​​​വ​​​രു​​​ൾ’ എ​​​ന്ന പു​​​സ്ത​​​കം (15 ശ​​​ത​​​മാ​​​നം), സ​​​ഭാ സം​​​ബ​​​ന്ധ​​​മാ​​​യ പൊ​​​തു​​​ചോ​​​ദ്യ​​​ങ്ങ​​​ൾ (20 ശ​​​ത​​​മാ​​​നം) എ​​​ന്നി​​​വ​​​യാ​​​ണു മ​​​ത്സ​​​ര വി​​​ഷ​​​യം.

10,001 രൂ​​​പ​​​യും, എ​​​ബി മാ​​​ത്യു പു​​​ളി​​​നി​​​ൽ​​​ക്കും​​​ത​​​ട​​​ത്തി​​​ൽ മെ​​​മ്മോ​​​റി​​​യ​​​ൽ എ​​​വ​​​ർ റോ​​​ളിം​​​ഗ് ട്രോ​​​ഫി​​​യു​​​മാ​​​ണ് ഒ​​​ന്നാം സ​​​മ്മാ​​​നം. ര​​​ണ്ടും, മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 5,001 രൂ​​​പ​​​യും, അ​​​ഡ്വ. പി.​​​ടി.​​​ജോ​​​സ് പാ​​​ലാ​​​ട്ടി എ​​​വ​​​റോ​​​ളിം​​​ഗ് ട്രോ​​​ഫി​​​യും, 3,001 രൂ​​​പ​​​യും ടോ​​​ണി ഹോ​​​ർ​​​മീ​​​സ് ഒ​​​ല്ലൂ​​​ക്കാ​​​ര​​​ൻ എ​​​വ​​ർ​​റോ​​​ളിം​​​ഗ് ട്രോ​​​ഫി​​​യും സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കും. ഫൈ​​​ന​​​ൽ റൗ​​​ണ്ടി​​​ലെ​​​ത്തു​​​ന്ന ടീ​​​മു​​​ക​​​ൾ​​​ക്ക് 1,001 രൂ​​​പ വീ​​​തം കാ​​​ഷ് അ​​​വാ​​​ർ​​​ഡും, എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യി​​​ൽ 75 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം മാ​​​ർ​​​ക്കു വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക സ​​​മ്മാ​​​ന​​​ങ്ങ​​​ളും, പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന എ​​​ല്ലാ ടീ​​​മം​​​ഗ​​​ങ്ങ​​​ൾ​​​ക്കും പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​ന​​​ങ്ങ​​​ളും ന​​​ൽ​​​കും.

ഏ​​​പ്രി​​​ൽ 29 ആ​​ണ് ര​​​ജി​​​സ്ട്രേ​​​ഷ​​​ന് അ​​​വ​​​സാ​​​ന തീ​​​യ​​​തി. സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ൽ ബ​​​സി​​​ലി​​​ക്ക, ബ്രോ​​​ഡ്‌​​വേ, എ​​​റ​​​ണാ​​​കു​​​ളം, കൊ​​​ച്ചി​​​ൻ-682 031 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ നേ​​​രി​​​ട്ടോ, ഫോ​​​ണ്‍ വ​​​ഴി​​​യോ, ത​​​പാ​​​ലി​​​ലോ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം. ( ഫോ​​​ണ്‍: 0484-2351516 ത​​​ങ്ക​​​ച്ച​​​ൻ പേ​​​ര​​​യി​​​ൽ - ക​​​ണ്‍​വീ​​​ന​​​ർ, 9495430618 ബേ​​​ബി പൊ​​​ട്ട​​​നാ​​​നി​​​യി​​​ൽ - വൈ​​​സ് ചെ​​​യ​​​മാ​​​ൻ 9447370666.


Related Articles »