India - 2025
റവ. ഡോ. മാത്യു കോയിക്കൽ സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ
പ്രവാചകശബ്ദം 11-05-2024 - Saturday
ന്യൂഡൽഹി: ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി ഡൽഹി അതിരൂപത ജുഡീഷൽ വികാരി റവ. ഡോ. മാത്യു കോയിക്കലിനെ നിയമിച്ചു. ബംഗളൂരു സെന്റ് ജോൺസ് നാഷണൽ മെഡിക്കൽ അക്കാദമി ഓഡിറ്റോറിയ ത്തിൽ നടന്ന സിബിസിഐ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗമാണു പുതിയ ഡപ്യൂ ട്ടി സെക്രട്ടറി ജനറലിനെ തെരഞ്ഞെടുത്തത്.
പാലാ രൂപതയിലെ കരിമ്പാനി കോയിക്കൽ ജോസഫ്- മേരി ദമ്പതികളുടെ മൂത്ത മകനാണ് റവ. ഡോ. മാത്യു കോയിക്കൽ. റോമിലെ ലാറ്ററൻ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽനിന്നു കാനൻ നിയമത്തിൽ ഡോക്‌ടറേറ്റ് നേടിയിട്ടുണ്ട്. ഡൽഹി അതിരൂപതയുടെ വിവിധ ഇടവകകളിൽ വികാരി, അതിരൂപത ചാൻസലർ, സെക്രട്ടറി തുടങ്ങിയ തുടങ്ങിയ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്.
