India - 2024

ന്യൂമാന്‍ കോളേജിലെ ആക്രമണത്തെ അപലപിച്ചു മാ​​ർ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍

സ്വന്തം ലേഖകന്‍ 06-04-2017 - Thursday

തൊ​​ടുപു​​ഴ: പാ​​ഠ്യ-​​പാ​​ഠ്യേ​​ത​​ര മേ​​ഖ​​ല​​യി​​ൽ മി​​ക​​വു പു​​ല​​ർ​​ത്തി സ​​മാ​​ധാ​​നാ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ മു​​ന്നേ​​റു​​ന്ന തൊ​​ടു​​പു​​ഴ ന്യൂ​​മാ​​ൻ കോ​​ള​​ജ് തകര്‍ക്കാനുള്ള നീ​​ക്കം അ​​പ​​ല​​പ​​നീ​​യ​​മെന്ന്‍ കോ​​ത​​മം​​ഗ​​ലം രൂ​​പ​​താ​​ധ്യ​​ക്ഷ​​നും​ ന്യൂ​​മാ​​ൻ കോ​​ള​​ജ് ര​​ക്ഷാ​​ധി​​കാ​​രി​​യു​​മാ​​യ മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ൽ. എ​​സ്എ​​ഫ്ഐ ​പ്ര​​വ​​ർ​​ത്ത​​ക​​ർ അ​​ടി​​ച്ചു ത​​ക​​ർ​​ത്ത കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ലി​​ന്‍റെ മു​​റി​ സ​ന്ദ​ർ​ശി​ച്ച ശേ​​ഷം പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. കോ​​ള​​ജ് ആ​​ർ​​ക്കും അ​​ഴി​​ഞ്ഞാ​​ടാ​​ൻ വി​​ട്ടു​​ന​​ൽ​​കി​​ല്ലെ​​ന്നും എ​​ന്തു​​വി​​ല​​കൊ​​ടു​​ത്തും സ​​മാ​​ധാ​​ന അ​​ന്ത​​രീ​​ക്ഷം നി​​ല​​നി​​ർ​​ത്തു​മെ​ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോ​​ലീ​​സി​​ന്‍റെ ഭാ​​ഗ​​ത്തു​നി​​ന്നു പ്ര​​തീ​​ക്ഷി​​ച്ച നീ​​തി ല​​ഭി​​ക്കാ​​ത്ത​​തി​​ൽ ബി​ഷ​പ് ഉ​​ത്ക​​ണ്ഠ രേ​​ഖ​​പ്പെ​​ടു​​ത്തി. പു​​റ​​ത്തു​നി​​ന്നു വ​​ന്ന​​വ​​രാ​ണു സ​​മ​​രം ന​​ട​​ത്തി​​യ​​ത്. ര​​ണ്ടാ​​യി​​രം കു​​ട്ടി​​ക​​ൾ പ​​ഠി​​ക്കു​​ന്ന ഒ​​രു ​ക​​ലാ​​ല​​യ​​ത്തെ ര​​ണ്ടോ മൂ​​ന്നോ അ​​ക്ര​​മി​​ക​​ൾ​​ക്കു​ വേ​​ണ്ടി ന​​ശി​​പ്പി​​ക്കാ​​ൻ ത​​യാ​​റ​​ല്ല. സ​​മു​​ദാ​​യ, രാ​ഷ്‌​ട്രീ​​യ ഭേ​​ദ​​മി​​ല്ലാ​​തെ പ​​ഠി​​ക്കു​​ന്ന കോ​​ള​​ജാ​​ണി​​ത്. ഈ ​​കോ​​ള​​ജി​​ൽ​നി​​ന്ന് ഒ​​രു കു​​ട്ടി​​യെ പോ​​ലും ഇ​​വ​​ർ​​ക്കു ല​​ഭി​​ച്ചി​​ല്ലെ​​ന്ന​​തു അ​​ഭി​​ന​​ന്ദ​​നാ​​ർ​​ഹ​​മാ​​ണ്. പ​ത്തോ പ​തി​ന​ഞ്ചോ വി​​ദ്യാ​​ർ​​ഥി​​സം​​ഘ​​ട​​നാ പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു​ വേ​​ണ്ടി ക​​ലാ​​ല​​യ​​ങ്ങ​​ളെ ക​​ലാ​​പ​​ഭൂ​​മി​​യാ​​ക്കാ​​നു​​ള്ള നീ​​ക്കം അ​​പ​​ല​​പ​​നീ​​യ​​മാ​ണ്. ബിഷപ്പ് പറഞ്ഞു.

തൊ​​ടു​​പു​​ഴ ന്യൂ​​മാ​​ൻ കോ​​ള​​ജി​​ൽ സ​​മാ​​ധാ​​ന​​പ​​ര​​മാ​​യി ക്ലാ​​സു​​ക​​ളും പ​​രീ​​ക്ഷ​​ക​​ളും ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കെ കോ​​ള​​ജു​​മാ​​യി യാ​​തൊ​​രു ബ​​ന്ധ​​വു​​മി​​ല്ലാ​​ത്ത ഒ​​രു സം​​ഘം സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​ർ ഓ​​ഫീ​​സി​​ൽ അ​​തി​​ക്ര​​മി​​ച്ചു​​ക​​യ​​റി പ്രിന്‍സിപ്പലിനെയും മ​​റ്റ​​ധ്യാ​​പ​​ക​​രെ​​യും ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യും പ്രി​​ൻ​​സി​​പ്പ​​ൽ ഓ​​ഫീ​​സ് അ​​ല​​ങ്കോ​​ല​​പ്പെ​​ടു​​ത്തു​​ക​​യുമായിരിന്നുവെന്ന് സ്റ്റാഫ് പ്രതിനിധികള്‍ പറഞ്ഞു,

പ്രി​​ൻ​​സി​​പ്പ​​ൽ ഓ​​ഫീ​​സി​​ലെ കം​പ്യൂ​​ട്ട​​ർ, ക​​സേ​​ര​​ക​​ൾ, ടീ ​​പോ​​യ്, പാ​​ർ​​ട്ടി​​ഷ​​ൻ വാ​​ൾ ഗ്ലാ​​സ് തു​​ട​​ങ്ങി അ​​ഞ്ചു ല​​ക്ഷ​​ത്തോ​​ളം രൂ​​പ വി​​ല​​വ​​രു​​ന്ന കോ​​ള​​ജ് ഓ​​ഫീ​​സി​​ലെ സാ​​ധ​​ന സാ​​മ​​ഗ്രി​​ക​​ളാ​​ണ് അക്രമികള്‍ അ​​ടി​​ച്ചു ത​​ക​​ർ​​ത്ത​​ത്. ന്യൂ​​മാ​​ൻ കോ​​ള​​ജി​​ൽ അ​​ര​​ങ്ങേ​​റി​​യ അ​​നി​​ഷ്ട​​സം​​ഭ​​വ​​ങ്ങ​​ളി​​ൽ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ്പ് മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ത്ക്ക​​ണ്ഠ രേ​​ഖ​​പ്പെ​​ടു​​ത്തി.

ഓ​ഫീ​സ് ത​ല്ലി ത​ക​ർ​ക്കു​ക​യും പ്രി​ൻ​സി​പ്പ​ളി​നെ​യും അ​ധ്യാ​പ​ക​രെ​യും ബ​ന്ദി​ക​ളാ​ക്കു​ക​യും ചെ​യ്ത സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ളെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്ന് കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​ര​ക്കാ​രെ അ​ടി​ച്ച​മ​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ൻ സമരം നടത്തുമെന്നും സമിതി അറിയിച്ചു.


Related Articles »