News - 2025

ആഫ്രിക്കയിലെ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

സ്വന്തം ലേഖകന്‍ 07-04-2017 - Friday

വത്തിക്കാന്‍: ആഗോള കത്തോലിക്ക ജനസംഖ്യയില്‍ ശക്തമായ സാന്നിധ്യമായി ആഫ്രിക്ക മാറുന്നു. ഇന്നലെ ഏപ്രില്‍ 6-ന് വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ഷിക സ്റ്റാറ്റിസ്റ്റിക്കല്‍ ഇയര്‍ബുക്കിലാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015 വരെയുള്ള കണക്കുകള്‍ പ്രകാരം ആഗോള തലത്തില്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്നും ആഫ്രിക്കയില്‍ വര്‍ദ്ധനവ് ശക്തമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. ഏതാണ്ട് 1.27 ലക്ഷം കോടിയോളം കത്തോലിക്കര്‍ ലോകത്താകമാനമായി ഉണ്ടെന്നും ഇയര്‍ ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ലോക ജനസംഖ്യയുടെ 17 ശതമാനത്തോളമാണ് ഇത്. 2010-ലെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ആഫ്രിക്കയിലെ കത്തോലിക്കാ ജനസംഖ്യയില്‍ 19% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വത്തിക്കാന്‍ കണക്കുകളില്‍ ഒറ്റ ഭൂഖണ്ഡമായി രേഖപ്പെടുത്തിയിരിക്കുന്ന ഏഷ്യയിലേയും, അമേരിക്കയിലേയും കത്തോലിക്കരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ട്. എന്നാല്‍ യൂറോപ്പിലെ കത്തോലിക്കരുടെ എണ്ണത്തില്‍ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ആഗോള ജനസംഖ്യയിലെ കത്തോലിക്കാ അനുപാതത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ലായെന്ന് റിപ്പോര്‍ട്ട്.

ലോകമെമ്പാടുമുള്ള കത്തോലിക്കരില്‍ 49 ശതമാനവും അമേരിക്കയിലാണ് ഉള്ളത്. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോക കത്തോലിക്കാ ജനസംഖ്യയിലെ ആഫ്രിക്കന്‍ അനുപാതം 15.5 ശതമാനത്തില്‍ നിന്നും 17.3 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. അതേ സമയം സന്യസ്ഥരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കണക്കുകള്‍ പ്രകാരം 2010-ല്‍ 7,21,935 കന്യാസ്ത്രീകള്‍ ഉണ്ടായിരുന്നത് 2015-ആയപ്പോള്‍ 6,70,320 ആയി കുറഞ്ഞു. എന്നാല്‍ ഈ വൈദീകരിലും സന്യസ്ഥരിലും ആഫ്രിക്കയില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.


Related Articles »