News - 2025
ക്രൈസ്തവ ദേവാലയങ്ങളിലെ ഐഎസ് ആക്രമണം: ഈജിപ്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍ 11-04-2017 - Tuesday
കെയ്‌റോ: ഓശാന ഞായറാഴ്ച ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ഐഎസ് ആക്രമണത്തെ തുടര്‍ന്നു രാജ്യത്തു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്നുമാസത്തേക്കാണ് അടിയന്തരാവസ്ഥ. പ്രസിഡന്റ് അഹ്‌ദേല്‍ ഫത്താ അല്‍ സിസി ടെലിവിഷനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം വിശുദ്ധവാരത്തോടനുബന്ധിച്ച് കൂടുതല്‍ ആക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു രാജ്യത്തു സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
ഓശാന ഞായറാഴ്ചയുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 45 പേര്‍ കൊല്ലപ്പെടുകയും 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടാന്റയിലെ പള്ളിയില്‍ നടന്ന ആദ്യ സ്‌ഫോടനത്തില്‍ 31 പേര്‍ മരിക്കുകയും 100 കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അലക്‌സാണ്ഡ്രിയയില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 28-ന് ഫ്രാൻസിസ് പാപ്പ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈജിപ്തിൽ എത്താനിരിക്കെയാണ് സ്ഫോടങ്ങൾ നടന്നത്.
![](/images/close.png)