News - 2025

പാലാ കത്തീഡ്രലില്‍ വൈദികരുടെ കാല്‍ കഴുകും

സ്വന്തം ലേഖകന്‍ 13-04-2017 - Thursday

കോട്ടയം: പാലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യത്തിലെ പെസഹ തിരുകര്‍മ്മങ്ങളോട് അനുബന്ധിച്ച് 12 വൈ​ദി​ക​രു​ടെ കാല്‍കഴുകും. ​പൗ​ര​സ്ത്യ സ​ഭാ പാ​ര​മ്പര്യ​മ​നു​സ​രി​ച്ച് മെ​ത്രാ​ൻ ത​ന്‍റെ 12 വൈ​ദി​ക​രു​ടെ​യോ സ​ന്യാ​സ​സ​ഭാ​ധ്യ​ക്ഷ​ൻ (ആ​ബ​ട്ട്) ത​ന്‍റെ ആ​ശ്ര​മ​ത്തി​ലെ 12 സ​ന്യാ​സി​ക​ളു​ടെ​യോ പാ​ദ​ങ്ങ​ൾ ക​ഴു​കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. ഈ ​പാ​രമ്പ​ര്യ​ത്തി​ന്‍റെ വീ​ണ്ടെ​ടു​ക്ക​ല്‍ ലക്ഷ്യമിട്ടാണ് പാ​ലാ രൂപത വൈ​ദി​ക​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കു​ന്ന​തി​ലൂ​ടെ ചെ​യ്യു​ന്ന​ത്.

കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് ബി​ഷ​പ് മാ​ർ ജോ​സ​ഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പറ​മ്പിൽ, വി​കാ​രി​ ജ​ന​റാ​ൾ​മാ​ർ, വൈ​ദി​ക​ർ തു​ട​ങ്ങി​യ​വ​ർ സഹകാര്‍മ്മികരാകും. രൂ​പ​ത​യി​ലെ വി​വി​ധ സേ​വ​ന​ങ്ങ​ളി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന 12 വൈ​ദി​ക​രാ​ണ് കാ​ലു​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ്ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കൂ​ദാ​ശ​ക​ൾ പ​രി​ക​ർ​മം ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ മൂ​റോ​ൻ ആ​ശീ​ർ​വ​ദി​ക്കു​ന്ന ക​ർ​മവും പെ​സ​ഹാ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു​മു​ന്പ് ബി​ഷ​പ്പി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പാ​ലാ ക​ത്തീ​ഡ്ര​ൽ ദേവാ​ല​യ​ത്തി​ൽ ന​ട​ത്തും.


Related Articles »