News - 2024

വത്തിക്കാനിലെ മാധ്യമ വിഭാഗത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വൈദികനും

സ്വന്തം ലേഖകന്‍ 15-04-2017 - Saturday

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ മാധ്യമ വിഭാഗത്തിന്‍റെ സെക്രട്ടേറിയേറ്റിന്‍റെ പുതിയ ഉപദേഷ്ടാക്കളില്‍ ഇന്ത്യയില്‍ നിന്നുള്ള ഫാദര്‍ പീറ്റര്‍ ഗോണ്‍സാല്‍വസും. പെസഹ ബുധനാഴ്ച ഫ്രാന്‍സിസ് പാപ്പ നിയമിച്ച രാജ്യാന്തരതലത്തിലുള്ള 13 മാധ്യമ വിദഗ്ദ്ധരുടെ കൂട്ടത്തിലാണ് സലേഷ്യന്‍ സഭാംഗമായ ഫാദര്‍ പീറ്റര്‍ ഗോണ്‍സാല്‍വസിനെയും തിരഞ്ഞെടുത്തിരിക്കുന്നത്.

നിലവില്‍ റോമിലെ സലേഷ്യന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയുടെ സാമൂഹ്യസമ്പര്‍ക്ക മാധ്യമ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഫാദര്‍ പീറ്ററിന് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. മാധ്യമ രംഗത്ത് പ്രശസ്തനായ അദ്ദേഹം ഇന്ത്യയിലും പുറത്തും ഇംഗ്ലിഷ്ഭാഷാ സമൂഹങ്ങള്‍ക്ക് ഏറെ സുപരിചിതനായ ഗാനശേഖരങ്ങളുടെ സംഗീതജ്ഞനും സംവിധായകനും കൂടിയാണ്.

ഫാ. പീറ്ററിനെ കൂടാതെ ഇറ്റാലിന്‍ ദേശീയ മെത്രാന്‍ സമിതിയില്‍ നിന്നുള്ള ഫാദര്‍ ഇവാന്‍ മഫേസിസ്, റോമിലെ സാന്താ ക്രോചെ യൂണിവേഴ്സിറ്റിയുടെ മാധ്യമവിഭാഗം പ്രഫസര്‍ ഫാദര്‍ ഹൊസെ മരിയ പോര്‍ത്തെ, യുഎന്നിന്‍റെ പ്രസ്സ് ഓഫിസ് മേധാവി ഡീനോ കത്താള്‍ദോ, ഇ‌ഡബ്ല്യു‌ടി‌എന്‍ എക്സക്യൂടിവ് ഓഫിസര്‍ മിഷേല്‍ വാര്‍സ്വാ, ഡൊമിനിക്കന്‍ സഭാംഗമായ ഫാദര്‍ എറിക് സലോബിര്‍, അമേരിക്കയിലെ ജെസ്യൂട്ട് വൈദികന്‍ ഫാദര്‍ ജെയിംസ് മാര്‍ട്ടിന്‍, മൈക്കിള്‍ പോള്‍, റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയിലെ സാമൂഹ്യസമ്പര്‍ക്ക മാധ്യമവിഭാഗം പ്രഫസര്‍ ഫാ. ജാക്വി അസ്ടോപ്, ഡോക്ടര്‍ പാവുളോ പെവെറീനി, ഫെര്‍ണാണ്ടോ ജിമേനിസ്, ബിബിസിയില്‍ നിന്നുള്ള ഗ്രഹാം ഏലിസ്, ഡോ. ആന്‍ കാര്‍ടര്‍ എന്നിവരെയും പുതുതായി നിയമിച്ചിട്ടുണ്ട്


Related Articles »