Events
അഭിഷിക്‌ത കരങ്ങളുടെ കൈകോർക്കലിനായി ബഥേൽ ഒരുങ്ങുന്നു: ഫാ. സോജി ഓലിക്കലിനൊപ്പം മാർ സ്രാമ്പിക്കലും മഞ്ഞാക്കലച്ചനും നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നാളെ
ബാബു ജോസഫ് 12-05-2017 - Friday
ബർമിങ്ഹാം: റവ. ഫാ . സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും നേതൃത്വം നൽകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ബർമിങ്ഹാം ബഥേൽ സെന്ററിൽ ദൈവികാനുഗ്രഹത്തിന്റെ പറുദീസയായിമാറും. ലോക സുവിശേഷവത്ക്കരണ രംഗത്ത് നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ പര്യായമായ രണ്ട് അഭിഷിക്ത കരങ്ങള്‍, ഫാ. ജയിംസ് മഞ്ഞാക്കലും, ഫാ. സോജി ഓലിക്കലും ആദ്യമായി ഒരുമിക്കുന്ന കണ്‍വെന്‍ഷനിൽ യു കെ.യിലെ അജപാലന ശുശ്രൂഷകളുടെ നായകസ്ഥാനം ദൈവം ഭരമേല്‍പ്പിച്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലും പങ്കെടുക്കുന്നതോടെ മൂവരും ഒന്നുചെരുന്ന ആദ്യ ശുശ്രൂഷയയി മാറും". പരിശുദ്ധ അമ്മയുടെ വണക്ക മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ". ജര്‍മ്മനിയില്‍ നിന്നുമുള്ള പ്രശസ്ത സുവിശേഷ പ്രവർത്തകൻ ബ്രദര്‍ ജസ്റ്റിന്‍ അരീക്കലും ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
നാളെ രാവിലെ 8 ന് കണ്‍വെന്‍ഷന്‍ തുടങ്ങുമ്പോൾ ഫാത്തിമയിലെ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണ ശതാബ്ദി ആഘോഷം ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന അതേദിവസം അതേസമയം മാതാവിന്റെ മാധ്യസ്ഥത്താൽ യൂറോപ്പിൽ ഫാത്തിമയിലടക്കം ആയിരങ്ങളെ മാനസാന്തരപ്പെടുത്തിയ മഞ്ഞാക്കലച്ചന്റെ സാന്നിധ്യത്തിൽ ബെഥേലിലും പ്രത്യേക മരിയൻ റാലി നടക്കും. റാലിയിൽ പങ്കെടുക്കേണ്ടവർ രാവിലെ 8 മണിക്കുതന്നെ എത്തിച്ചേരേണ്ടതാണ്.
തന്റെ ജീവിതത്തിലെ അതികഠിനമായ സഹനങ്ങളെ ക്രിസ്തുവിൽ നിറവാക്കിമാറ്റിക്കൊണ്ട് വീൽചെയറിൽ ജീവിക്കുന്ന വിശുദ്ധനെന്നറിയപ്പെടുന്ന മഞ്ഞാക്കലച്ചൻ തന്റെ അത്‍ഭുതാവഹകമായ ജീവിത സാക്ഷ്യവും പ്രേഷിത ദൗത്യവും ഫാ. സോജി ഓലിക്കലിനൊപ്പം പങ്കുവയ്ക്ക്കുമ്പോൾ മാർ സ്രാമ്പിക്കലിന്റെ സാന്നിധ്യവും ആശീർവാദവും അഭിഷേക നിറവേകും . ഫ്രാൻസിസ് പാപ്പ കരുണയുടെ മിഷിണറിയായി പ്രത്യേകം തിരഞ്ഞെടുത്തിട്ടുള്ള മഞ്ഞാക്കലച്ചൻറെ ശുശ്രൂഷ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനെ സംബന്ധിച്ചിടത്തോളം പ്രത്യേക ദൈവികാനുഗ്രഹമാണ് .
കൺവെൻഷനെപ്പറ്റിയുള്ള വീഡിയോ കാണാം:
ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കും. കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും പ്രത്യേക ശുശ്രൂഷകൾ നടക്കും. എങ്ങനെ പരിശുദ്ധാത്മാവിനാല്‍ ആഴത്തില്‍ നിറയാം, പരിശുദ്ധാത്മാവിന്റെ ശക്തി ഉപയോഗിച്ച് ജീവിതം നയിക്കാം- ഇതുമായി ബന്ധപ്പെട്ട ക്ലാസുകള്‍, സാക്ഷ്യങ്ങള്‍, അഭിഷേക പ്രാര്‍ത്ഥന, ആരാധന എന്നിവ ആയിരിക്കും ഈ രണ്ടാം ശനിയാഴ്ചയിലെ ടീനേജ് മിനിസ്ട്രിയിലെ വിഷയം.
സഭയുടെ വാഗ്ദാനമായ ഓരോ മക്കളും ആത്മാവില്‍ അഭിഷേകം പ്രാപിക്കുവാനും വിശുദ്ധിയില്‍ ജീവിക്കുവാനും പുതിയ ബോധ്യങ്ങള്‍ സമ്മാനിക്കുന്നകുട്ടികളുടെയും ടീനേജുകാരുടെയും മിനിസ്ട്രിയിലേക്ക് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും അനേകംപേര് കടന്നുവരുന്നു.
കുട്ടികളുടെ മിനിസ്ട്രിയെപ്പറ്റിയുള്ള വീഡിയോ കാണാം:
ആസ്റ്റണിലെ നിത്യാരാധന ചാപ്പലിലടക്കം യൂറോപ്പിന്റെ വിവിധയിടങ്ങളില്‍ സെഹിയോന്‍ കുടുംബം ഒന്നടങ്കം കൺവെന്‍ഷന്റെ ആത്മീയ വിജയത്തിനായി ഉപവാസ മധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്കത്തിലാണ്. അത്ഭുതകരങ്ങളായ വിടുതലും രോഗശാന്തിയും ജീവിതനവീകരണവും സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും ഏവരെയും ഒരിക്കല്‍ കൂടി ക്ഷണിക്കുകയും പ്രത്യേക പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുകയും ചെയ്യുന്നു.
സ്ഥലം:
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മ്മിംഗ്ഹാം
B70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷാജി: 07878149670
അനീഷ്: 07760254700
കണ്‍വെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്:
ടോമി ചെമ്പോട്ടിക്കൽ: 07737935424.
ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കും. കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും പ്രത്യേക ശുശ്രൂഷകൾ നടക്കും. എങ്ങനെ പരിശുദ്ധാത്മാവിനാല്‍ ആഴത്തില്‍ നിറയാം, പരിശുദ്ധാത്മാവിന്റെ ശക്തി ഉപയോഗിച്ച് ജീവിതം നയിക്കാം- ഇതുമായി ബന്ധപ്പെട്ട ക്ലാസുകള്‍, സാക്ഷ്യങ്ങള്‍, അഭിഷേക പ്രാര്‍ത്ഥന, ആരാധന എന്നിവ ആയിരിക്കും ഈ രണ്ടാം ശനിയാഴ്ചയിലെ ടീനേജ് മിനിസ്ട്രിയിലെ വിഷയം.
സഭയുടെ വാഗ്ദാനമായ ഓരോ മക്കളും ആത്മാവില്‍ അഭിഷേകം പ്രാപിക്കുവാനും വിശുദ്ധിയില്‍ ജീവിക്കുവാനും പുതിയ ബോധ്യങ്ങള്‍ സമ്മാനിക്കുന്നകുട്ടികളുടെയും ടീനേജുകാരുടെയും മിനിസ്ട്രിയിലേക്ക് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും അനേകംപേര് കടന്നുവരുന്നു.
കുട്ടികളുടെ മിനിസ്ട്രിയെപ്പറ്റിയുള്ള വീഡിയോ കാണാം:
![](/images/close.png)