News - 2025
നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വൈദികന് മോചനം; ഒരു വൈദികന്‍ ബന്ദികളുടെ തടവില്‍ തുടരുന്നു
പ്രവാചകശബ്ദം 18-02-2025 - Tuesday
അബൂജ: ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് നൈജീരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനെ മോചിപ്പിച്ചു. ഫെബ്രുവരി 12ന് രണ്ട് പേരോടൊപ്പം തട്ടിക്കൊണ്ടുപോയവരില്‍ ഫാ. ലിവിനസ് മൗറീസ് എന്ന വൈദികനെയാണ് മോചിപ്പിച്ചിരിക്കുന്നത്. തെക്കൻ നൈജീരിയയിലെ റിവേഴ്‌സ് സ്റ്റേറ്റിലെ ഐസോക്‌പോയിലെ സെൻ്റ് പാട്രിക്സ് പള്ളിയിലെ ഇടവക വികാരിയാണ് അദ്ദേഹം. ഫെബ്രുവരി 12ന് മറ്റ് രണ്ട് പേർക്കൊപ്പം ആശുപത്രി സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ എലെയിൽ നിന്ന് ഇസിയോക്‌പോയിലേക്കുള്ള റോഡിൽ ആയുധധാരികളായ അക്രമികള്‍ വൈദികനെയും കൂട്ടരെയും തട്ടിക്കൊണ്ടുപോകുകയായിരിന്നു.
വൈദികനെ നിരുപാധികം മോചിപ്പിക്കുവാന്‍ ബിഷപ്പ് ബെർണാഡിന്റെ ആഭിമുഖ്യത്തില്‍ പോർട്ട് ഹാർകോർട്ട് രൂപത ഇടപെടല്‍ നടത്തിയിരിന്നു. ഫാ. ലിവിനസ് മൗറീസിനെയും തട്ടിക്കൊണ്ടുപോയ മറ്റ് രണ്ട് പേരെയും ഫെബ്രുവരി 16 ഞായറാഴ്ച വിട്ടയച്ചു. പോലീസ് ഉദ്യോഗസ്ഥർ, ഇസിയോക്പോ ജോയിൻ്റ് ടാസ്‌ക് ഫോഴ്‌സിലെ സൈനികർ, പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംയുക്ത സുരക്ഷാ ടീമിൻ്റെ സമ്മർദ്ധത്തെ തുടർന്നാണ് മോചനം സാധ്യമാക്കിയതെന്ന് സംസ്ഥാന പോലീസ് വക്താവ് അറിയിച്ചു.
അതേസമയം മറ്റൊരു നൈജീരിയന്‍ വൈദികന്‍ തടവിലായിട്ട് 12 ദിവസങ്ങള്‍ പിന്നിട്ടിട്ടും മോചനം സാധ്യമായിട്ടില്ല. ഫെബ്രുവരി 6 പുലർച്ചെയാണ് രാജ്യ തലസ്ഥാനമായ അബൂജയിലെ വെരിറ്റാസ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന ഫാ. കോർണെലസ് മാൻസാക് ദാമുലക് എന്ന വൈദികനെ തട്ടിക്കൊണ്ടുപോയത്. ബ്വാരി ഏരിയ കൗൺസിലിലെ സുമ 2 ലെ വീട്ടിൽ നിന്ന് വൈദികനെ തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് അദ്ദേഹം അംഗമായ ഷെണ്ടം രൂപത മാധ്യമങ്ങളെ അറിയിച്ചിരിന്നു. വൈദികന്റെ മോചനത്തിനായി നൈജീരിയയില്‍ പ്രാര്‍ത്ഥന തുടരുകയാണ്. ക്രൈസ്തവ നരഹത്യയും തട്ടികൊണ്ടുപോകല്‍ സംഭവങ്ങളും മറ്റ് അക്രമങ്ങളും കൊണ്ട് ക്രൈസ്തവര്‍ക്ക് പൊറുതിമുട്ടിയ ആഫ്രിക്കന്‍ രാജ്യമാണ് നൈജീരിയ.
